പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കണം; തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കണം; തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
Nov 7, 2025 11:31 AM | By sukanya

ദില്ലി: തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി.

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം.

മൃഗങ്ങളെ കണ്ടെത്താൻ പെട്രോളിങ് സംഘത്തെ നിയോഗിക്കണം. സർക്കാർ ഓഫീസുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, ബസ് സ്റ്റാന്‍ഡ് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നായ്ക്കൾ കയറാതിരിക്കാൻ നടപടികൾ ഉണ്ടാകണം. ഇക്കാര്യത്തിൽ ദിവസേനയുള്ള പരിശോധന നടത്തണം. ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയിൽ എട്ട് ആഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കണം. നടപ്പിലാക്കിയ കാര്യങ്ങൾ ചീഫ് സെക്രട്ടറിർമാർ സുപ്രീംകോടതിയെ അറിയിക്കണം.

പിടികൂടുന്ന തെരുവ് നായ്ക്കളെ ഷെൽട്ടർ ഫോമുകളിലേക്ക് മാറ്റി വന്ധ്യകരിക്കണം. ഇതിനായുള്ള നടപടികൾ മുൻസിപ്പൽ കോർപ്പറേഷൻ അടക്കം തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണം. പിടികൂടുന്ന നായ്ക്കളെ വന്ധീകരണത്തിനുശേഷം പിടിച്ച അതേസ്ഥലത്ത് തുറന്നുവിടരുതെന്നും ഉത്തരവിട്ടു. ആശുപത്രികൾ അടക്കം പൊതുവിടങ്ങളിൽ നായ്ക്കൾ കയറാതിരിക്കാൻ സംവിധാനം ഒരുക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

Content Highlight: Dogs should be removed from public places; Supreme Court issues important order on stray dog ​​issue

Next TV

Related Stories
ആറളം ഫാം റോഡിൽ പട്ടാപ്പകലും കാട്ടാന

Jun 27, 2026 09:13 PM

ആറളം ഫാം റോഡിൽ പട്ടാപ്പകലും കാട്ടാന

ആറളം ഫാം റോഡിൽ പട്ടാപ്പകലും...

Read More >>
‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര മുടങ്ങി

Jun 27, 2026 04:22 PM

‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര മുടങ്ങി

‘സമയത്ത് എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല’; പിണറായി വിജയൻറെ യാത്ര...

Read More >>
പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി തിരച്ചില്‍

Jun 27, 2026 03:43 PM

പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി തിരച്ചില്‍

പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്; കാണാതായ 13 വയസുകാരിക്കായി...

Read More >>
ലഹരിക്കെതിരെ ബോധിവൃക്ഷം നിർമ്മിച്ച് കേളകം സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

Jun 27, 2026 03:37 PM

ലഹരിക്കെതിരെ ബോധിവൃക്ഷം നിർമ്മിച്ച് കേളകം സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

ലഹരിക്കെതിരെ ബോധിവൃക്ഷം നിർമ്മിച്ച് കേളകം സെന്റ് തോമസ് ഹൈസ്കൂളിലെ...

Read More >>
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

Jun 27, 2026 02:56 PM

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം...

Read More >>
'കർഷക സഭയും ഞാറ്റുവേല ചന്തയും' ഉദ്ഘാടനം  സംഘടിപ്പിച്ചു

Jun 27, 2026 02:51 PM

'കർഷക സഭയും ഞാറ്റുവേല ചന്തയും' ഉദ്ഘാടനം സംഘടിപ്പിച്ചു

'കർഷക സഭയും ഞാറ്റുവേല ചന്തയും ഉദ്ഘാടനം ...

Read More >>
Top Stories

News Roundup