ആറളം: ആറളം ഫാം റോഡിൽ പട്ടാപ്പകലും കാട്ടാന. ആറളം കാർഷിക മേഖലയിൽ ഫാം ഓഫീസിനു സമീപത്തായി ആണ് പകൽ സമയത്തും കാട്ടാനകൾ എത്തിയത്. ഫാം ഓഫീസ് വളയംചാൽ റോഡ് മുറിച്ചു കടന്നത് ആറോളം കാട്ടാനകളാണ്. ഈ മേഖലയിൽ പകൽ സമയത്ത് പോലും ഏറെ ഭീതിയോടെയാണ് ആളുകൾ യാത്ര ചെയ്യുന്നത്.
Content Highlight: Aralam






































