കേളകം : പോലീസിന്റെ ആഭിമുഖ്യത്തിൽ കൊട്ടിയൂർ നെല്ലിയോടി ഉന്നതിയിലെ കുട്ടികൾക്കാണ് ഫുട്ബോളുകൾ, ജഴ്സി, ഷൂ എന്നിവ ഉൾപ്പെടുന്ന കിറ്റുകൾ നൽകിയത്. കേളകം എസ് എച്ച് ഒ ഇതിഹാസ് താഹ വിതരണം നടത്തി. സബ്ബ് ഇൻസ്പെക്ടർ ബാബു ആയോടൻ, എ എസ് ഐ ബൈജു പി.വി, സിപി ഒ മാരായ ജിജേഷ് എൻ. വി, വൈശാഖ് എന്നിവർ പങ്കെടുത്തു.
SRE ഫണ്ടിലുൾപ്പെടുത്തിയാണ് പേരാവൂർ സബ്ബ് ഡിവിഷന് കീഴിലെ കേളകം, പേരാവൂർ പോലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ ഉന്നതികളിലെ യുവാക്കൾക്ക് സ്പോർട്സ് കിറ്റുകൾ, പി എസ് ഇ ബുക്കുകൾ എന്നിവ വിതരണം ചെയ്ത് വരുന്നത്.
Kelakam

.jpeg)





.jpeg)































