കണ്ണൂർ : സൂപ്പര്‍ ലീഗ് കേരളയില്‍ രണ്ടാം ഹോം മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ഇന്ന് ഇറങ്ങും. രാത്രി 7.30 ജവഹര്‍ സ്റ്റേഡയത്തില്‍ നടക്കുന്ന മത്സരത്തില്‍ തിരുവനന്തപുരം കൊമ്ബന്‍സ് എഫ്‌സിയാണ് എതിരാളി.
ആദ്യ ഹോം മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്‌സികെതിരെ ആവസാന നിമിശം സമനിയ വഴങ്ങിയ ടീം വിജയിച്ച് പോയിന്റ് പട്ടികയില്‍ മുന്നിലെത്താനാണ് ശ്രമിക്കുക.
*സ്റ്റേഡിയത്തില്‍ രണ്ട് ബോക്‌സ് ഓഫീസ് തുറന്നു*
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും തിരുവനന്തപുരം എഫ്‌സിയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. ഓഫ് ലൈന്‍ ടിക്കറ്റുകള്‍ക്കായി സ്റ്റേഡിയത്തില്‍ രണ്ട് ബോക്‌സ് ഓഫീസുകള്‍ തുറന്നിട്ടുണ്ട്. ഒന്ന് സ്റ്റേഡിയത്തിലെ മാധവി മെഡിക്കല്‍ സ്റ്റോറിന് എതിര്‍വശവും രണ്ട് കൂള്‍ ലാന്‍ഡ് ഐസ്‌ക്രീം പാര്‍ലറിന് സമീപത്തുമാണ്. അതോടൊപ്പം കണ്ണൂരിലെ പുതിയതെരു, താഴെചൊവ്വ ഷോപ്രിക്‌സ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഔട്ട് ലെറ്റുകളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. ഓണ്‍ ലൈന്‍ ടിക്കറ്റുകള്‍ www.ticketgenie.in എന്ന വെബ് സൈറ്റിലോ, അപ്ലിക്കേഷനില്‍ നിന്നോ വാങ്ങാവുന്നതാണ്. കഴിഞ്ഞ മത്സരത്തില്‍ ടിക്കറ്റ് എടുത്ത് മത്സരം കാണാന്‍ സാധിക്കാത്തവര്‍ക്ക് ടിക്കറ്റുമായി എത്തി ബോക്‌സോഫീസില്‍ നിന്ന് മാറ്റി വാങ്ങാവുന്നതാണ്.
Super League Kerala; Kannur Warriors' second leg today





































