ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും
Nov 10, 2025 11:45 AM | By sukanya

ഇടുക്കി:  നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവർഹൗസ് താത്ക്കാലികമായി പ്രവർത്തനം നിർത്തുന്നത്. ഇതോടെ, സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക.

നവംബർ 11മുതൽ ഡിസംബർ പത്തുവരെയുളള നീണ്ട കാലയളവിലാണ് പവർഹൗസ് താത്ക്കാലികമായി അടച്ചിടുന്നത്. ആകേയുളളത് ആറ് ജനറേറ്റർ. മൂന്ന് ജനറേറ്ററുകൾക്കാണ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തേണ്ടത്. അടയ്ക്കുന്നതോടെ, ഭാഗീകമായെങ്കിലും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിൻ്റെ സാധ്യത കെഎസ്ഇബി പരിശോധിക്കുന്നുണ്ട്. എങ്കിലും പ്രതിദിന ഉത്പാദനമായ 780 മെഗാവാട്ടെന്നത് 390 മെഗാവാട്ടിലേക്ക് ചുരുങ്ങും. രണ്ട് ജനറേറ്ററുകളിലേക്ക് വെളളമെത്തിക്കുന്ന പ്രധാന ഇൻലെറ്റ് വാൾവിൻ്റെ സീലുകൾ തേഞ്ഞുപോയിട്ടുണ്ട്. ഇത് മാറ്റലാണ് പ്രധാനം. ഇവയ്ക്കൊപ്പമാണ് നാലാമത്തെ ജനറേറ്ററെന്നതിനാൽ അതിന്റെ പ്രവർത്തനവും നിർത്തും. 

സാധാരണ ജൂലൈമുതൽ ഡിസംബർ വരെയുളള മഴകുറവുളള സമയത്ത് ഓരോ ജനറേറ്ററുകൾക്ക് അറ്റകുറ്റപ്പണി നടത്തുകയാണ് രീതി. എന്നാൽ ഇക്കുറി കനത്ത മഴകിട്ടി. വൈദ്യുതോത്പാദനവും കൂടി. ഇതോടെയാണ് പരിഹാരം വൈകിയതും മൂന്നും ഒരുമിച്ച് പ്രവർത്തനം നിർത്തേണ്ടി വരുന്നതും. ഉത്പാദനം കൂടിയ മാസങ്ങളിൽ പഞ്ചാബ്, ദില്ലി, തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ബാർട്ടർ സംവിധാനത്തിൽ വൈദ്യുതി നൽകിയിരുന്നു. ഇത് അഞ്ച് ശതമാനം അധിക വൈദ്യുതിയോടെ അടച്ചിടൽ കാലയളവിൽ തിരികെക്കിട്ടുമെന്നതിനാൽ വൈദ്യുതി ക്ഷാമത്തിന് സാധ്യതയില്ല. എന്നാൽ മലങ്കര ജലാശയത്തിലേക്ക് വെളളമെത്തില്ലെന്ന കാരണത്താൽ നിരവധി കുടിവെളള പദ്ധതികൾ പ്രതിസന്ധിയിലാകുമെന്ന ആശങ്കയുണ്ട്. 

Idukki power plant to be closed for a month from tomorrow

Next TV

Related Stories
ബത്തേരി ഹൈവേ കവര്‍ച്ച കേസ്; കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്

Nov 10, 2025 03:34 PM

ബത്തേരി ഹൈവേ കവര്‍ച്ച കേസ്; കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്

ബത്തേരി ഹൈവേ കവര്‍ച്ച കേസ്; കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്‌ത്‌...

Read More >>
എം.ജി.എം. ശാലേം സെക്കണ്ടറി സ്ക്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾക്ക് പവിത്രൻ ഗുരുക്കളുടെ വീട്ടിൽ ഹരിതപാഠം

Nov 10, 2025 03:04 PM

എം.ജി.എം. ശാലേം സെക്കണ്ടറി സ്ക്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾക്ക് പവിത്രൻ ഗുരുക്കളുടെ വീട്ടിൽ ഹരിതപാഠം

എം.ജി.എം. ശാലേം സെക്കണ്ടറി സ്ക്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾക്ക് പവിത്രൻ ഗുരുക്കളുടെ വീട്ടിൽ...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള ; എൻ വാസുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും

Nov 10, 2025 02:56 PM

ശബരിമല സ്വർണ്ണക്കൊള്ള ; എൻ വാസുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും

ശബരിമല സ്വർണ്ണക്കൊള്ള ; എൻ വാസുവിനെ അന്വേഷണസംഘം അറസ്റ്റ്...

Read More >>
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ വെട്ടിക്കുറച്ച സര്‍ക്കാരാണിത്, 2010-ലേതിനേക്കാള്‍ മിന്നും ജയം യുഡിഎഫിനുണ്ടാകും: സണ്ണി ജോസഫ്

Nov 10, 2025 02:46 PM

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ വെട്ടിക്കുറച്ച സര്‍ക്കാരാണിത്, 2010-ലേതിനേക്കാള്‍ മിന്നും ജയം യുഡിഎഫിനുണ്ടാകും: സണ്ണി ജോസഫ്

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ വെട്ടിക്കുറച്ച സര്‍ക്കാരാണിത്, 2010-ലേതിനേക്കാള്‍ മിന്നും ജയം യുഡിഎഫിനുണ്ടാകും: സണ്ണി...

Read More >>
കേളകം ഗ്രാമപഞ്ചായത്തിൽ പൊതുസ്മശാനം ആരംഭിക്കണം: എസ്എൻ ഡിപി

Nov 10, 2025 02:26 PM

കേളകം ഗ്രാമപഞ്ചായത്തിൽ പൊതുസ്മശാനം ആരംഭിക്കണം: എസ്എൻ ഡിപി

കേളകം ഗ്രാമപഞ്ചായത്തിൽ പൊതുസ്മശാനം ആരംഭിക്കണം: എസ്എൻ...

Read More >>
മട്ടന്നൂർ പി ആർ എൻ എസ് എസ് കോളേജിൽ സതീർത്ഥ്യസംഗമം 2025 സംഘടിപ്പിച്ചു

Nov 10, 2025 02:19 PM

മട്ടന്നൂർ പി ആർ എൻ എസ് എസ് കോളേജിൽ സതീർത്ഥ്യസംഗമം 2025 സംഘടിപ്പിച്ചു

മട്ടന്നൂർ പി ആർ എൻ എസ് എസ് കോളേജിൽ സതീർത്ഥ്യസംഗമം 2025...

Read More >>
Top Stories

News Roundup