കണ്ണൂർ : ഈ വരുന്നനവംബർ 15ന് കണ്ണൂർ ഇൻ്റർനാഷനൽ എയർപോർട്ടിലാരംഭിക്കുന്ന നോർത്ത് മലബാർ ട്രാവൽ ബസാർ മേളയിൽ ആയിരത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നോർത്ത് മലബാർചേംബർ ഓഫ് കൊമെഴ്സിൻ്റെയും ടൂറിസം സംരഭകരുടെയും സംയുക്ത സംരഭമായ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ്റെ ( നോംറ്റോ) യും കണ്ണൂർ ഇൻ്റർനാഷനൽ എയർപോർട്ടിൻ്റെയും മെട്രോ മാർട്ടിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് മൂന്നാമത് നോർത്ത് മലബാർ ട്രാവൽ ബസാർ കണ്ണൂർ ഇൻ്റർനാഷനൽ എയർപോർട്ടിൽ നവംബർ 15, 16 തീയ്യതികളിൽ നടക്കുക. ട്രാവൽ ബസാറിന് ഇത്തവണ ടൂറിസം മേഖലയിൽ നിന്ന് വമ്പിച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആയിരത്തിലധികം ട്രാവൽ ഓപ്പറേറ്റർമാർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മേളയിൽ പങ്കെടുക്കുന്നതിനായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിനോദ സഞ്ചാര മേഖലിൽ പ്രവർത്തിക്കുന്ന നൂറ്റിഇരുപതോളം സ്ഥാപങ്ങൾ അവരുടെ ഉൽപ്പന്നങ്ങളും സേവങ്ങളും മേളയിൽ പരിചയപ്പെടുത്തും. കണ്ണൂർജില്ലയിലെ ആയുർവേദ സ്ഥാപനങ്ങളുടെ പ്രത്യേക പവലിയൻ ട്രാവൽ ബസാറിന് മാറ്റുകൂട്ടും. ആകർഷകമായ വിനോദ സഞ്ചാര പാക്കേജുകൾ സൗജന്യ നിരക്കിൽ ബുക്ക് ചെയ്യാനുള്ള അവസരം മേള ഒരുക്കുന്നുണ്ട്. കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാരും ട്രാവൽ ഏജൻ്റുമാർക്കും സൗജന്യമായി പരിപാടികളിൽ പങ്കെടുക്കാം. മുൻകൂട്ടി ഓൺലൈനായോ പരിപാടി ദിവസങ്ങളിൽ എയർ പോർട്ടിൻ്റെ മുൻ ഗേറ്റിൻ്റെ സമീപത്തുള്ള താൽക്കാലിക രജിസ്ട്രേഷൻ കൗണ്ടറിലോ പേരുകൾ രജിസ്റ്റർ ചെയ്യാം രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് പ്രവേശനം. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു എയർ പോർട്ട് ട്രാവൽ മാർട്ടിൻ്റെ വേദിയാകുന്നത്. കൂടാതെ നോർത്ത് മലബാറിൻ്റെ രുചി വൈവിധ്യവും. സാംസ്കാരിക തനിമ , നാടൻ കലാരൂപങ്ങൾ തുടങ്ങിയവയും ടൂർ ഓപ്പറേറ്റർമാരെ പരിചയപ്പെടുത്തും ട്രാവൽ ബസാറിൻ്റെ ഭാഗമായി പ്രമുഖ ടൂറിസം സ്ഥാപനങ്ങളുടെ ബിസിനസ് പ്രസൻ്റേഷനും നോർത്ത് മലബാറിൻ്റെ മേൻമ വിളിച്ചോതുന്ന കലാ, സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും
രണ്ടു ദിവസം നീളുന്ന മേളയിൽ പ്രമുഖ ഹോട്ടലുകൾ റിസോർട്ടുകൾ ഹോം സ്റ്റേകൾ ഹൗസ് ബോട്ടുകൾ ആയുർവേദ പഞ്ചകർമ്മസ്ഥാപനങ്ങൾ ട്രാവൽ ഏജൻസികൾ, ടൂർ പ്ളാനർമാർ ,മെസ് പ്ളാനേഴ്സ് ഹോസ്പിറ്റലുകൾ ഡെസ്റ്റിനേഷൻ മാനേജ്മെൻ്റ് ഏജൻസികൾ, ഫാം ടൂറിസം പ്രമോട്ടേഴ്സ് തുടങ്ങിയവർ തങ്ങളുടെ സ്റ്റാളുകൾ സജ്ജീകരിക്കു രണ്ടാം ദിനം പൊതുജനങ്ങൾക്ക് വിവിധ സ്റ്റാളുകൾ സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇതുവഴി സന്ദർശകർക്ക് ആകർഷകമായ പാക്കേജുകൾ സൗജന്യ നിരക്കിൽ നേരിട്ട് ബുക്ക് ചെയ്യാനാവും പ്രവേശനം സൗജന്യമാണ്. ഉത്തര മലബാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സാദ്ധ്യതകൾ ആഗോള വിനോദ സഞ്ചാരികൾക്ക് മുൻപിൽ അവതരിപ്പിക്കുകയും അതുവഴി നോർക്ക് മലബാർ മേഖലയുടെ വിനോദ സഞ്ചാര കുതിപ്പിന് ആക്കം കൂട്ടുകയാണ് നോർത്ത് മലബാർ ട്രാവൽ ബസാർ കൊണ്ടു ഉദ്ദേശിക്കുന്നത്. ഉത്തര മലബാറിലെ ടൂറിസം സംരഭകരെ ഒരു കുടക്കീഴിൽ അണിനിരത്തി സംഘടി തരാക്കുക, പരമാവധി സംരഭകരെ ഈ മേഖലയിൽ സൃഷ്ടിക്കുക ,ടൂറിസം മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, ടൂരിസം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി ഉത്തര മലബാറിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുക എന്നിവയും നോർത്ത് മലബാർ ട്രാവൽ ബസാറിൻ്റെ ഉദ്യേശ ലക്ഷ്യങ്ങളാണ് കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 99 47 73 3339,99 9513933, എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വാർത്താ സമ്മേളനത്തിൽ നോംറ്റോ പ്രസിഡൻ്റ് ടി.കെ രമേഷ് കുമാർ, സെക്രട്ടറി സി. അനിൽകുമാർ കെ.കെ പ്രദീപ്, ടി.വി മധുകുമാർ, സി.ഇ.ഒ മെട്രോ മാർട്ട് സിജി നായർ എന്നിവർ പങ്കെടുത്തു.
Northmalabartrawelbazar



































