ഏലപ്പീടിക: കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹത്തിന് അനുമോദനവും, അനുഗ്രഹവായനശാല തയ്യാറാക്കിയ മിറർഓഫ് ഏലപ്പീടികവികസന ഡോക്യുമെൻ്ററി പ്രകാശനവും നടത്തി. യുവകലാസാഹിതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് . ഷിജിത്ത് വായന്നൂർ ഉൽഘാടനവും, ഡോക്യുമെൻ്ററി പ്രദർശനം സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കുകയും ചെയ്തു. ഏലപ്പീടിക എൽ.പി.സ്കൂൾ പ്രഥാനാദ്ധ്യാപകൻ സജിൻ ജോസ് അനുമോദന സന്ദേശം നൽകി.ഡോക്ടർ ഷിൻ്റോ സെബാസ്റ്റ്യൻ, അഷറഫ് ഹാജി എന്നിവർസമ്മാനദാനംനടത്തി.ഏലപ്പീടിക അങ്കണവാടി ടീച്ചർ റോണി തോമസിന് വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉപഹാരം നൽകി.ഡോക്യുമെൻ്ററി തയ്യാറാക്കിയ ദിലീപ് തോമസ്, അമൽ ബെന്നി, ബിബിൻ ബാബു, എന്നിവർക്കുള്ള വായനശാലയുടെ ഉപഹാരം കമ്മിറ്റി അംഗങ്ങളായ ജോൺസൺ പി.വി, സജി. പി.കെ, സിജി സുരേഷ്, പ്രിൻസി ബൈജു, ജോൺസൺ കൂവപ്പള്ളി, ജെയ്മോൻ.ഒ.എ, ഷിജു.ഇ കെഎന്നിവർ കൈമാറി.
Documentarypablished





































