കണ്ണൂർ : ഐ.എൻ.എൽ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സിറാജ് തയ്യിൽ പാർട്ടി വിട്ടതായി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എ.പി അബ്ദുൽ വഹാബ് നേതൃത്വം നൽകുന്ന നാഷനൽ ലീഗിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് സിറാജ് തയ്യിൽ പറഞ്ഞു.ഐ.എൻ.എല്ലിൽ കൂട്ടുത്തരവാദിത്വവും ഉൾപാർട്ടി ജനാധിപത്യവും നഷ്ടപ്പെട്ടു. ജില്ലാ പ്രസിഡൻ്റായിരുന്ന തന്നെ നോക്കുകുത്തിയാക്കി കാസിം ഇരിക്കൂറിൻ്റെ നേതൃത്വത്തിൽ തീരുമാനങ്ങളെടുക്കുകയാണ് പുതിയ ആളുകളെ ഉയർത്തിക്കാട്ടി പാർട്ടിയെ ഹൈജാക് ചെയ്യുകയാണ് കാസിം ഇരിക്കൂർ. കണ്ണൂർ കോർപറേഷനിൽ ഐ.എൻ.എല്ലിന് മത്സരിക്കാൻ മൂന്ന് സീറ്റുകൾ നൽകാൻ സി.പി.എം സന്നദ്ധമായിരുന്നു. അതിലൊന്നായ വെത്തില പള്ളി സീറ്റിൽ താൻ മത്സരിക്കണമെന്ന പ്രവർത്തകരുടെ ആവശ്യം ജില്ലാ കമ്മിറ്റി യോഗത്തിൽ അറിയിച്ചപ്പോൾ ഡസ്കിലടിച്ച് കാസിം ഇരിക്കൂർ ഉറക്കെ വേണ്ടായെന്ന് പറഞ്ഞു.പാർട്ടിയിൽ തൊഴിലാളി - മുതലാളി ബന്ധമാണുള്ളതെന്നു ഇതോടെ വ്യക്തമായി. ജില്ലാ പ്രസിഡൻ്റെന്ന പരിഗണന തനിക്ക് തന്നില്ല തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ നോക്കു കുത്തിയാക്കി ഏകപക്ഷീയമായി പാർട്ടിയെ പ്രൈവറ്റ് കമ്പനിയാക്കുകയാണ് കാസിം ഇരിക്കൂറിൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന നേതൃത്വം ചെയ്തു കൊണ്ടിരിക്കുന്നത്. എൽ.ഡി.എഫിൻ്റെ ഭാഗമായി തന്നെ നാഷനൽ ലീഗ് പ്രവർത്തിക്കും. മുന്നണിയിൽ സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും കണ്ണൂർ കോർപറേഷൻ വെത്തിലപ്പള്ളി ഡിവിഷനിൽ നാഷനൽ ലീഗിൻ്റെ സ്ഥാനാർത്ഥിയായി താൻ മത്സരിക്കുമെന്ന് സിറാജ് തയ്യിൽ പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് ഹാഷിം അരിയിൽ കണ്ണൂർ ഹോട്ടൽ സഫയർ ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിനിടെ സിറാജ് തയ്യിലിനെ പച്ച ഷാൾ അണിയിച്ചു പാർട്ടിയിലേക്ക് സ്വീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സമീർ, ട്രഷറർ യൂസഫ്പാനൂർ,സംസ്ഥാന 'കൗൺസിലർ നാസർ കൂരാറ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Inlkannurpresident



































