തലശേരി : പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ സംസ്ഥാന സെക്രട്ടറിയുമായിരുന്ന തെക്കേ പാനൂരിലെ 'ജാനിഷി 'ൽ വി.കെ.കുഞ്ഞിരാമൻ (76) നിര്യാതനായി. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, തലശേരി താലൂക്ക് നിർമാണ തൊഴിലാളി സഹകരണ സംഘം പ്രസിഡൻറ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. യുവ ജനതാദൾ ജില്ലാ പ്രസിഡൻ്റായും ജനതാദൾ ജില്ലാ പ്രസിഡൻ്റായും പ്രവൃത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ജാനകി. മക്കൾ: തലശ്ശേരി ബാറിലെ അഭിഭാഷകനും നോട്ടറിയുമായ നിഷാന്ത്, നിഷിമ(ബെംഗ്ളുരു). മരുമക്കൾ: ജിഷിന (പുത്തൂർ), ഷിജിൻ (ബെംഗ്ളുരു). സഹോദരങ്ങൾ: പുരുഷോത്തമൻ , ബാലൻ, സാവിത്രി.
Vkkunjiraman






































