തദ്ദേശ തിരഞ്ഞെടുപ്പ് : ഹരിതച്ചട്ടം ഹാൻഡ്ബുക്ക് പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പ് : ഹരിതച്ചട്ടം ഹാൻഡ്ബുക്ക് പുറത്തിറക്കി
Nov 15, 2025 05:33 AM | By sukanya


തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ശുചിത്വമിഷൻ തയ്യാറാക്കിയ ഹരിതച്ചട്ടപാലനം സംശയങ്ങളും മറുപടികളും എന്ന ഹാൻഡ്ബുക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പ്രകാശനം ചെയ്തു. 'ഭൂമിയെ സംരക്ഷിച്ചുകൊണ്ട് വോട്ട് ചെയ്യുക' എന്നതാണ് ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിനുള്ള സന്ദേശമെന്ന് കമ്മീഷണർ പറഞ്ഞു.

ഹരിതച്ചട്ടം പാലനം സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംശയങ്ങൾ, മറുപടികൾ, നിയമ നടപടികൾ, സർക്കുലറുകൾ, ഉത്തരവുകൾ തുടങ്ങിയ വിവരങ്ങൾ പുസ്തകത്തിലുണ്ട്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ, ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു. വി. ജോസ്, കമ്മീഷൻ സെക്രട്ടറി ബി. എസ്. പ്രകാശ്, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജി. കെ. സുരേഷ് കുമാർ, മലിനീകരണനിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ എസ്. ശ്രീകല തുടങ്ങിയവർ പങ്കെടുത്തു. ഹാൻഡ്ബുക്ക് ശുചിത്വമിഷൻ വെബ്സൈറ്റിൽ (https://www.suchitwamission.org/publication/election-book) നിന്നും ഡൗൺലോഡ് ചെയ്യാം.

Local Government Elections: Green Charter Handbook released

Next TV

Related Stories
വിവാഹ വായ്പാ പദ്ധതി: അപേക്ഷിക്കാം

Nov 15, 2025 10:02 AM

വിവാഹ വായ്പാ പദ്ധതി: അപേക്ഷിക്കാം

വിവാഹ വായ്പാ പദ്ധതി:...

Read More >>
കണ്ണൂരിൽ നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു

Nov 15, 2025 09:44 AM

കണ്ണൂരിൽ നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു

കമ്പിൽ ടൗണിൽ നാലുപേർക്ക് തെരുവ് നായയുടെ...

Read More >>
അധ്യാപക ഒഴിവ്

Nov 15, 2025 08:33 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: 7 മരണം, 20 പേർക്ക് പരിക്ക്

Nov 15, 2025 07:04 AM

ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: 7 മരണം, 20 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: 7 മരണം, 20 പേർക്ക്...

Read More >>
ഗതാഗത നിയന്ത്രണം

Nov 15, 2025 05:43 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
വൈദ്യുതി മുടങ്ങും

Nov 15, 2025 05:22 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>