കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത, ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത, ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്
Nov 26, 2025 03:07 PM | By Remya Raveendran

തിരുവനന്തപുരം :  സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്കാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു. വരും മണിക്കൂറുകളിൽ വടക്ക് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കാനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചു. ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് കൂടുതൽ ശക്തി പ്രാപിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളത്. കേരള- ലക്ഷദ്വീപ് തീരത്ത് 29 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇന്ന് കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Rainalert

Next TV

Related Stories
ഇരിട്ടി മഹാത്മാഗാന്ധി കോളേജ് യൂണിയൻ ഉദ്‌ഘാടനം ചെയ്തു

Nov 26, 2025 03:16 PM

ഇരിട്ടി മഹാത്മാഗാന്ധി കോളേജ് യൂണിയൻ ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി മഹാത്മാഗാന്ധി കോളേജ് യൂണിയൻ ഉദ്‌ഘാടനം ചെയ്തു...

Read More >>
പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ വിജയ്; പൊലീസ് മേധാവിയ്ക്ക് അപേക്ഷ നൽകി

Nov 26, 2025 02:45 PM

പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ വിജയ്; പൊലീസ് മേധാവിയ്ക്ക് അപേക്ഷ നൽകി

പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ വിജയ്; പൊലീസ് മേധാവിയ്ക്ക് അപേക്ഷ...

Read More >>
കാസര്‍കോട് സബ് ജയിലിൽ റിമാന്‍ഡ് പ്രതി മരിച്ച നിലയിൽ, ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

Nov 26, 2025 02:27 PM

കാസര്‍കോട് സബ് ജയിലിൽ റിമാന്‍ഡ് പ്രതി മരിച്ച നിലയിൽ, ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

കാസര്‍കോട് സബ് ജയിലിൽ റിമാന്‍ഡ് പ്രതി മരിച്ച നിലയിൽ, ഗുരുതര ആരോപണവുമായി...

Read More >>
എസ്‌ഐആര്‍; ഒരു കോടിയിലധികം ഫോമുകള്‍ ഡിജിറ്റൈസ് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Nov 26, 2025 02:14 PM

എസ്‌ഐആര്‍; ഒരു കോടിയിലധികം ഫോമുകള്‍ ഡിജിറ്റൈസ് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എസ്‌ഐആര്‍; ഒരു കോടിയിലധികം ഫോമുകള്‍ ഡിജിറ്റൈസ് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ്...

Read More >>
ജെആർസി വളണ്ടിയർമാരുടെ നേതൃത്വത്തിൽ തോട് നടത്തo സംഘടിപ്പിച്ചു

Nov 26, 2025 02:07 PM

ജെആർസി വളണ്ടിയർമാരുടെ നേതൃത്വത്തിൽ തോട് നടത്തo സംഘടിപ്പിച്ചു

ജെആർസി വളണ്ടിയർമാരുടെ നേതൃത്വത്തിൽ തോട് നടത്തo...

Read More >>
കേരളത്തില്‍ SIR നടപടികള്‍ തുടരും; തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യാവാങ്മൂലം നല്‍കണം

Nov 26, 2025 01:57 PM

കേരളത്തില്‍ SIR നടപടികള്‍ തുടരും; തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യാവാങ്മൂലം നല്‍കണം

കേരളത്തില്‍ SIR നടപടികള്‍ തുടരും; തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യാവാങ്മൂലം...

Read More >>
Top Stories

News Roundup

Entertainment News