ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജ് യൂണിയൻ ഉദ്‌ഘാടനം ചെയ്തു. കോളേജ് യൂണിയൻ ഉദ്‌ഘാടനം നടൻ സുർജിത്ത് പുരോഹിത് നിർവഹിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യൂണിയൻ ചെയർമാൻ കെ. മുഹമ്മദ് ഷമീം അധ്യക്ഷത വഹിച്ചു. ഗായകൻ നവാഫ് എൻ എസ് ആർ മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പാൾ ഡോ. ആർ. സ്വരൂപ, ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി സിക്രട്ടറി കെ. വത്സരാജ്, പി ടി എ പ്രസിഡന്റ് കെ.പി. മുരളീധരൻ, വിവിധ ഡിപ്പാർട്ടുമെന്റുകളെ പ്രതിനിധീകരിച്ച് പി. പ്രിയങ്ക, സി. ഗീത, ഡോ. കെ.ആർ. രഹിൻ, ഡോ. സി.കെ. മഞ്ജു, ജൂനിയർ സൂപ്രണ്ട് മിനി ജോൺ, പി. ശ്രീനന്ദ, ബി. അനുനന്ദ, കോളേജ് യൂണിയൻ അഡ്വൈസർ ഡോ. പി.കെ. രേഷ്മ, വിസ്മയ വിവേക് എന്നിവർപ്രസംഗിച്ചു .
Irittymgcollegeunion














.jpeg)
.jpeg)






















