കണ്ണൂർ : കണ്ണൂർ കലാസാംസ്കാരിക ചാരിറ്റബിൾ ട്രസ്റ്റ് അനുബന്ധ സംരംഭമായ നീലാംബരി വേവ്സ് മ്യൂസിക് ക്ലബ് നടത്തിയ ഗാന മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാരം നവംബർ 30ന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ വച്ച് നൽകും. ശ്രീകുമാരൻ തമ്പി നൈറ്റ് വേദിയിൽ വച്ച് ശ്രീകുമാരൻ തമ്പി പുരസ്ക്കാരങ്ങൾ നൽകും .വൈകിട്ട് 5 മണിയോടുകൂടി സംഗീത കലാക്ഷേത്രം വിദ്യാർത്ഥികളുടെ കലാപരിപാടികൾ തുടങ്ങും .
കണ്ണൂർ വേവ്സിന്റെ രക്ഷാധികാരി കൂടിയായ ശ്രീകുമാരൻ തമ്പി കണ്ണൂർ വേവ്സിന്റെ രക്ഷാധികാരിയായിരുന്ന പി പി ലക്ഷ്മണന്റെ പേരിലുള്ള പുരസ്കാരം വ്യവസായ പ്രമുഖനും കെ കെ ഗ്രൂപ്പ് ചെയർമാനുമായ കെ കെ മോഹൻദാസിന് സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ നീലാംബരി പ്രസിഡണ്ട് കെ പി ശ്രീശൻ വർക്കിംഗ് പ്രസിഡണ്ട് എം സി സുരേഷ് കുമാർ ജനറൽ സെക്രട്ടറി ഒ എൻ രമേശൻ എന്നിവർ പങ്കെടുത്തു.
Singersaward
















.jpeg)



















