തളിപ്പറമ്പ് : തളിപ്പറമ്പ് പട്ടണത്തിൽ കഴിഞ്ഞമാസം തീപിടിച്ച കെ വി കോംപ്ലക്സിലെ വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സഹായധനവും കിറ്റ് വിതരണവും വ്യാപാര ഭവനിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡന്റ്റുമായ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. എസ്.റിയാസ് അധ്യക്ഷത വഹിച്ചു യൂത്ത് വിംഗ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ മുസ്തഫ കുറുമത്തൂർ സംസാരിച്ചു.ചടങ്ങിന് തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ധീൻ സ്വാഗതവും സെക്രട്ടറി കെ കെ നാസർ നന്ദിയും പറഞ്ഞു.
Thalipparsmba




































