തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ കുരുക്കിലേക്ക്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എതിരെ പരാതിയുമായി അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ചാറ്റും, ശബ്ദരേഖയും ഉള്‍പ്പെടെ എല്ലാ തെളിവുകളും സഹിതമാണ് മുഖ്യമന്ത്രിക്ക് യുവതി നേരിട്ട് പരാതി നല്‍കിയതോടെ രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തുമെന്ന് ഉറപ്പായി. യുവതിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും പ്രേരിപ്പിക്കുന്ന രാഹുലിന്റേതെന്നു പറയപ്പെടുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസവും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവതി ലൈംഗികപീഡനത്തിനു മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. പരാതി ഇന്നു തന്നെ മുഖ്യമന്ത്രി ഡിജിപിക്കു കൈമാറും. തുടര്‍ന്ന് പരാതി ക്രൈംബ്രാഞ്ച് സംഘത്തിനു ലഭിക്കുന്നതോടെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് സാധ്യത. നേരത്തേ പുറത്തുവന്ന ശബ്ദരേഖയും ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് രാഹുലിനെതിരെ ഓഗസ്റ്റില്‍ കേസെടുത്തിരുണെങ്കിലും യുവതിയുടെ പരാതി ഇല്ലാത്ത സാഹചര്യത്തിൽ പൊലീസിന് മറ്റ് നടപടികളിലേക്ക് കടക്കുവാൻ കഴിഞ്ഞിരുന്നില്ല.
rahul mankoottathil






































