തിരുവനന്തപുരം: അതിജീവിതക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ അറസ്‌റ്റിലായ രാഹുൽ ഇൗശ്വറിന് ജാമ്യമില്ല. പതിനാല് ദിവസത്തേക്ക് രാഹുലിനെ കോടതി റിമാന്റ് ചെയ്തു. വഞ്ചിയൂർ എസിജെഎം കോടതിയാണ് വിധി പറഞ്ഞത്. നേമം പൊലീസ് സ്റ്റേഷനില്‍ അതിജീവിത നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് കോടതി വിധി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലെെംഗികാതിക്രമ പരാതി നല്‍കിയ യുവതിക്കെതിരെ സെെബര്‍ ആക്രമണം നടത്തിയ കേസിലാണ് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. കേസിൽ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ സ്വന്തം ഫേസ്ബുക്ക്, യൂട്യൂബ് ചാനൽ വഴി അതിജീവിതയുടെ വ്യക്തി വിവരം പരസ്യപ്പെടുത്തിയതായി പൊലീസ് റിമാൻഡ് റിപ്പോർട്ടില്‍ പറഞ്ഞു
Cyber attack case against survivor: Rahul Ishwar denied bail





































