ന്യൂഡല്‍ഹി : രാജ്യവ്യാപകമായി കഴിഞ്ഞ ഒരാഴ്ചയായി വിമാന സര്‍വീസ് തടസപ്പെട്ട സംഭവത്തില്‍ യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കി ഇന്‍ഡിഗോ. യാത്രക്കാര്‍ക്ക് തിരികെ നല്‍കാനുള്ള 610 കോടി രൂപയുടെ റീഫണ്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ് തിരിച്ചു നല്‍കിയതായും, 3,000 ലഗേജുകള്‍ യാത്രക്കാര്‍ക്ക് തിരികെ നല്‍കിയതായും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. പ്രതിസന്ധി കാരണം കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ എല്ലാ ബാഗേജുകളും 48 മണിക്കൂറിനുള്ളില്‍ കണ്ടെത്തി എത്തിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇന്‍ഡിഗോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതിദിനം 2,300 വിമാന സര്‍വീസുകള്‍ നടത്തുന്ന ഇന്‍ഡിഗോ ശനിയാഴ്ച 1,500ലധികം സര്‍വീസുകളാണ് നടത്തിയത്. ഞായറാഴ്ച ഇത് 1,650 സര്‍വീസുകളായി ഉയര്‍ത്തി. ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണിയുടെ 65 ശതമാനത്തോളം നിയന്ത്രിക്കുന്നത് ഇന്‍ഡിഗോ എയര്‍ലൈന്‍സാണ്. പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഡിസംബര്‍ പത്തോടെ പൂര്‍ണ്ണമായ നെറ്റ്‌വര്‍ക്ക് സാധാരണ നിലയിലാകുമെന്നാണ് ഇന്‍ഡിഗോ പ്രതീക്ഷിക്കുന്നത്.
Delhi


.jpeg)





.jpeg)




























