ഏലപ്പീടിക : അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് -പുതുവൽസരാഘോഷ പരിപാടികൾ നടത്തി. വായനശാല പ്രസിഡണ്ട് ജോബ് ഒ.എ.യുടെ അദ്ധ്യക്ഷതയിൽ ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ പരിപാടി ഉൽഘാടനം ചെയ്തു.
ഏലപ്പീടിക അങ്കണവാടി ടീച്ചർ റോണി തോമസ് ക്രിസ്മസ് സന്ദേശം നൽകി. വായനശാല സെക്രട്ടറി ജിമ്മി അബ്രാഹം പുതുവൽസര സന്ദേശം നൽകി. വായനശാല ബാലവേദി അംഗങ്ങൾ ചേർന്ന് പുതുവത്സര കേക്ക് മുറിച്ചു.അനിറ്റലിബിൻ, സിജി സുരേഷ്, ജോൺസൺ, കെ.എൽ, സെബാസ്റ്റ്യൻ.പി.വി, അനുമോൾജിൻസ് പ്രീമള സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Elapeedika


.png)






.png)





























