കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെത്തിയ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരനും വിമുക്ത ഭടനുമായ പയ്യാവൂർ സ്വദേശി പ്രദീപ് കുമാറിനെതിരെയാണ് കേസെടുത്തത്. ഡിസംബർ 22നാണ് സംഭവം നടന്നത്. ഭിന്നശേഷിക്കാരിയായ പെൺകുട്ടി മാതാവിനൊപ്പം കൗൺസിലിംഗിന് ആശുപത്രിയിൽ എത്തിയിരുന്നു. മാതാവ് കൗൺസിലിംഗ് മുറിയിൽ കയറിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. കൗൺസിലിംഗിനിടെയാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്. പിന്നാലെ പൊലീസിൽ പരാതി നൽകി. 23-ാം തീയതി മുതൽ പ്രദീപ് കുമാർ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Attempt to assault a minor in Thaliparamba







.png)































