കൂത്തുപറമ്പ്: സംസ്ഥാന കേരളോത്സവത്തിലും നിരവധി അഖില കേരള നാടകോൽസവങ്ങളിലുംമികച്ച നാടകത്തിനുള്ള ഒന്നാം സ്ഥാനം നേടിയകല്യാണ സൗഗന്ധികംനാടകത്തിന്റെ 25 ആം വാർഷികം ആഘോഷിച്ചു.
മാങ്ങാട്ടിടം പഞ്ചായത്തിലെ വോയ്‌സ് ഓഫ് കിരാച്ചിആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിലാണ് 1999- 2000 കാലഘട്ടത്തിൽകല്യാണ സൗഗന്ധികം നാടകം തുടങ്ങിയത്.
2000 ജനുവരി മൂന്നിന് എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന സംസ്ഥാന കേരളോത്സവത്തിലാണ് സംസ്ഥാനത്തെ മികച്ച നാടകത്തിനുള്ള പുരസ്കാരം കല്യാണ സൗഗന്ധികം നേടിയത്.കൂടാതെ പെരളശ്ശേരി എകെജി നാടകോത്സവം, അരോളി ശാന്തി പ്രഭ നാടകോത്സവം തുടങ്ങിയ നിരവധി മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
65 ഓളം വേദികളിൽ കല്യാണ സൗഗന്ധികം അവതരിപ്പിച്ചിരുന്നു.
"കല്യാണ സൗഗന്ധിക"ത്തിന്റെകാൽനൂറ്റാണ്ട് എന്ന പേരിലാണ് വോയ്‌സ് ഓഫ് കിരാച്ചിആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓർമ്മകൾ പങ്കുവയ്ക്കാനായി പരിപാടി സംഘടിപ്പിച്ചത്.
അണിയറയിലും അരങ്ങിലും പ്രവർത്തിച്ചവരുടെ കൂടിച്ചേരലും ഓർമ്മകൾ പങ്കുവയ്ക്കലും നടന്നു.
നാടകത്തിലെ അഭിനേതാക്കൾ ആയ ബിജു കൂടാളി, പ്രകാശൻ തൈക്കണ്ടി, പ്രദീപൻ തൈക്കണ്ടി, , സി മഹേഷ്, സി രാഗേഷ്, പ്രജിത്ത് പിലാച്ചേരി, സജീവൻ കാക്കര, കെ ബിജു , സംവിധായകൻ സി പി രാജൻ, സംഗീത സംവിധായകൻ പവി കോയ്യോട് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
എൻ എസ് എസ് ദേശീയ അധ്യാപക അവാർഡ് ജേതാവ് ഷിനിത് പാട്യം
ഉദ്ഘാടനം ചെയ്തു.സീരിയൽ താരം സുർജിത്പുരോഹിത് വിശിഷ്ടാതിഥി ആയിരുന്നു.നാടക പ്രവർത്തകൻ എ പവിത്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സംവിധായകൻ സി പി രാജൻ, സംഗീത സംവിധായകൻ പവി കോയ്യോട്, എ കൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
ക്ലബ്ബ് സെക്രട്ടറി വി ശ്രീകാന്ത് സ്വാഗതവും ബിജു കൂടാളി നന്ദിയും പറഞ്ഞു. സ്നേഹ സദ്യയും ഉണ്ടായിരുന്നു.
Kalyanasauganthikam







































