വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മത പ്രകാരം'; ജാമ്യാപേക്ഷയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മത പ്രകാരം'; ജാമ്യാപേക്ഷയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
Jan 12, 2026 05:08 AM | By sukanya

തിരുവനന്തപുരം : ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പരാതിക്കാരി വിവാഹിതയാണെന്ന് അറിഞ്ഞില്ലെന്നും തന്നോട് പറഞ്ഞിരുന്നില്ലെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. അങ്ങനെയാണ് വിവാഹം കഴിക്കാം എന്നടക്കമുള്ള വിശ്വാസത്തിലേക്ക് എത്തുകയും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തത്. പരസ്പരസമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. വിവാഹിതയാണെന്ന് അറിഞ്ഞതോടെ ബന്ധം അവസാനിപ്പിച്ചെന്നും ജാമ്യാപേക്ഷയിലുണ്ട്. ബലാത്സംഗ കുറ്റം തനിക്കെതിരേ നിലനില്‍ക്കില്ലെന്നും പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും രാഹുല്‍ പറയുന്നു. പരാതിക്കാരി പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും ഒരു പുരുഷനെ കാണാനായി റൂം ബുക്ക് ചെയ്ത് എത്തുമ്പോള്‍ അതിന്റെ വരുംവരായ്കകളെക്കുറിച്ച് കൃത്യമായി തിരിച്ചറിയാന്‍ ശേഷിയുള്ള ആളാണെന്നും ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ എടുത്തിരിക്കുന്ന കേസ് ബാലിശമാണെന്നും തന്നെ ജയിലില്‍ അടയ്ക്കാന്‍ വേണ്ടിയുള്ള പദ്ധതിയാണെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. നാളെ തിരുവല്ല ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.

Rahulmankoottam

Next TV

Related Stories
കോഴിക്കോട്  വാഹനാപകടം:  മൂന്ന് പേർ മരിച്ചു

Jan 12, 2026 07:34 AM

കോഴിക്കോട് വാഹനാപകടം: മൂന്ന് പേർ മരിച്ചു

കോഴിക്കോട് വാഹനാപകടം: മൂന്ന് പേർ...

Read More >>
കേരളോത്സവം 2026; സംഘാടക സമിതി രൂപീകരിച്ചു

Jan 12, 2026 07:07 AM

കേരളോത്സവം 2026; സംഘാടക സമിതി രൂപീകരിച്ചു

കേരളോത്സവം 2026; സംഘാടക സമിതി...

Read More >>
ഒരു കിലോയിലേറെ കഞ്ചാവുമായി അതിഥി തൊഴിലാളി എക്സൈസ് പിടിയിൽ

Jan 11, 2026 08:07 PM

ഒരു കിലോയിലേറെ കഞ്ചാവുമായി അതിഥി തൊഴിലാളി എക്സൈസ് പിടിയിൽ

ഒരു കിലോയിലേറെ കഞ്ചാവുമായി അതിഥി തൊഴിലാളി എക്സൈസ്...

Read More >>
പത്തനംതിട്ടയിൽ ജനൽ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

Jan 11, 2026 05:39 PM

പത്തനംതിട്ടയിൽ ജനൽ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ടയിൽ ജനൽ വീണ് ഏഴ് വയസുകാരന്...

Read More >>
ഗർഭിണിയാണെന്നറിയിച്ചപ്പോൾ അസഭ്യവും ഭീഷണിപ്പെടുത്തലും; പരാതി നൽകാതിരിക്കാൻ രാഹുൽ വൈകാരിക ഇടപെടലുകൾ നടത്തി

Jan 11, 2026 05:05 PM

ഗർഭിണിയാണെന്നറിയിച്ചപ്പോൾ അസഭ്യവും ഭീഷണിപ്പെടുത്തലും; പരാതി നൽകാതിരിക്കാൻ രാഹുൽ വൈകാരിക ഇടപെടലുകൾ നടത്തി

ഗർഭിണിയാണെന്നറിയിച്ചപ്പോൾ അസഭ്യവും ഭീഷണിപ്പെടുത്തലും; പരാതി നൽകാതിരിക്കാൻ രാഹുൽ വൈകാരിക ഇടപെടലുകൾ...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള: ആരോഗ്യനിലയിൽ കുഴപ്പമില്ല; തന്ത്രി കണ്ഠരര് രാജീവരരെ ജയിലിലേക്ക് മാറ്റി

Jan 11, 2026 03:49 PM

ശബരിമല സ്വർണ്ണക്കൊള്ള: ആരോഗ്യനിലയിൽ കുഴപ്പമില്ല; തന്ത്രി കണ്ഠരര് രാജീവരരെ ജയിലിലേക്ക് മാറ്റി

ശബരിമല സ്വർണ്ണക്കൊള്ള: ആരോഗ്യനിലയിൽ കുഴപ്പമില്ല; തന്ത്രി കണ്ഠരര് രാജീവരരെ ജയിലിലേക്ക്...

Read More >>
Top Stories

News Roundup