കണ്ണൂർ: കണ്ണൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു. തിരൂര്‍ സ്വദേശിനി അയോണ മോണ്‍സണ്‍ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു അയോണ മോണ്‍സണ്‍. കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യും.
അയോണ മോണ്‍സന്റെ വൃക്ക കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് വൃക്ക എത്തിക്കുക. വൃക്ക മാറ്റിവെക്കാനുള്ള നാലുപേരുടെ ക്രോസ് മാച്ചിങ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കുക്കുകയാണ്.അതില്‍ ഒരാള്‍ക്ക് ഇന്ന് വൃക്ക മാറ്റിവയ്ക്കും.
കണ്ണൂര്‍ മിംസില്‍ നിന്ന് റോഡ് മാര്‍ഗം കണ്ണൂര്‍ വിമാനത്താവളത്തിലേക്ക്അവിടെനിന്ന് വിമാന മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. തിരുവനന്തപുരത്ത് റോഡ് മാര്‍ഗം മെഡിക്കല്‍ കോളേജില്‍ എത്തിക്കും.
kannur



.jpeg)
_(8).jpeg)
.jpeg)
.jpeg)


.jpeg)

_(8).jpeg)
.jpeg)
.jpeg)


.jpeg)























