പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ പ്രധാനധ്യാപികക്ക് സസ്പെൻഷൻ. പീഡന വിവരം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. അധ്യാപികക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ കണ്ടെത്തൽ.
പ്രതിയായ അനിൽ എന്ന അധ്യാപകനെ സർവീസിൽ നിന്നും പിരിച്ച് വിടാൻ എഇഒ ശിപാർശ നൽകും. മാനേജരെ അയോഗ്യനാക്കും. ഇതിനുള്ള നടപടികൾ ഒരാഴ്ചക്കകം തുടങ്ങും. ആറ് ആൺകുട്ടികളെയാണ് മനോജ് എന്ന സംസ്കൃത അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചത്. ശിശുക്ഷേമ സമിതിക്ക് കൈമാറിയ അഞ്ചു വിദ്യാർഥികളുടെ പരാതികളിൽ മലമ്പുഴ പൊലീസ് കേസെടുത്തിരുന്നു.
ശിശുക്ഷേമ സമിതിയുടെ കൗൺസിലിങ്ങിലാണ് പീഡനത്തിനിരയായ വിദ്യാർഥികളുടെ തുറന്നു പറച്ചിൽ. യുപി ക്ലാസുകളിലെ ആൺകുട്ടികളാണ് ലൈംഗിക പീഡനത്തിനിരയായത്. അധ്യാപകന്‍റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി. ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കും. സ്കൂളിൽ വച്ച് ലൈംഗികാതിക്രമം നടന്നുവെന്നാണ് കുട്ടികളുടെ മൊഴി. ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചു.
Palakkad





_(8).jpeg)
.jpeg)
.jpeg)


.jpeg)

_(8).jpeg)
.jpeg)
.jpeg)


.jpeg)






















