ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യും

ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യും
Jan 15, 2026 11:23 AM | By sukanya

തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പപാളി കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നിലവില്‍ കട്ടിളപാളി കടത്തിയ കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന തന്ത്രിയെ ജയിലിലെത്തിയാവും എസ്ഐടി സംഘം അറസ്റ്റ് രേഖപ്പെടുത്തുക. നാളെ കസ്റ്റഡി അപേക്ഷ നൽകാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് ഇന്നലെയും എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ എത്താൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ജയിലിലെത്തി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താന് അന്വേഷണ സംഘം ഒരുങ്ങുന്നത്. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്നാണ് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. അതേസമയം, ശബരിമലയിൽ കൊടിമരം മാറ്റി സ്ഥാപിച്ചതും പ്രത്യേക സംഘത്തിൻെറ അന്വേഷണ പരിധിയിലാണ്. തന്ത്രിയുടെ വീട്ടിൽ നിന്നും പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം കസ്റ്റഡിലെടുത്ത് കോടതിയിൽ നൽകിയതോടെയാണ് അന്വേഷണം കൊടി മാറ്റിയതിലേക്ക് നീങ്ങുന്നത്. കൊടിമരം മാറ്റുമ്പോഴുണ്ടായിരുന്ന ഉദ്യോഗസ്ഥരെ എസ്ഐടി ചോദ്യം ചെയ്തു. 

Sabarimala

Next TV

Related Stories
ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്ക്കാരം മരണാനന്തര ബഹുമതിയായി ശ്രീനിവാസന് നൽകും

Jan 15, 2026 12:55 PM

ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്ക്കാരം മരണാനന്തര ബഹുമതിയായി ശ്രീനിവാസന് നൽകും

ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്ക്കാരം മരണാനന്തര ബഹുമതിയായി ശ്രീനിവാസന്...

Read More >>
മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവം; പ്രധാനധ്യാപികക്ക് സസ്പെൻഷൻ

Jan 15, 2026 11:18 AM

മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവം; പ്രധാനധ്യാപികക്ക് സസ്പെൻഷൻ

മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവം; പ്രധാനധ്യാപികക്ക്...

Read More >>
പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനിയുടെ  അവയവങ്ങള്‍ ദാനം ചെയ്യും

Jan 15, 2026 11:05 AM

പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനിയുടെ അവയവങ്ങള്‍ ദാനം...

Read More >>
കൊല്ലത്ത് കായിക സ്കൂൾ വിദ്യാർഥിനികൾ മരിച്ച നിലയിൽ

Jan 15, 2026 10:23 AM

കൊല്ലത്ത് കായിക സ്കൂൾ വിദ്യാർഥിനികൾ മരിച്ച നിലയിൽ

കൊല്ലത്ത് കായിക സ്കൂൾ വിദ്യാർഥിനികൾ മരിച്ച...

Read More >>
ഇരിട്ടി ടൗണില്‍ ഇന്ന് വൈദ്യുതി മുടങ്ങും

Jan 15, 2026 09:50 AM

ഇരിട്ടി ടൗണില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ഇരിട്ടി ടൗണില്‍ ഇന്ന് വൈദ്യുതി...

Read More >>
അഭിമുഖം മാറ്റി

Jan 15, 2026 09:40 AM

അഭിമുഖം മാറ്റി

അഭിമുഖം...

Read More >>
Top Stories