ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു; എസ് പി മഹേഷ് കുമാറിന് അന്വേഷണ ചുമതല

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു; എസ് പി മഹേഷ് കുമാറിന് അന്വേഷണ ചുമതല
Jan 15, 2026 01:16 PM | By sukanya

പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. എസ്പി മഹേഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിനുള്ള ചുമതല. പ്രാഥമിക പരിശോധനയിൽ 36,24,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചു. ജീവനക്കാരും ശാന്തിക്കാരും ഉൾപ്പെടെ നെയ്യ് വിൽപ്പന ചുമതലയിലുണ്ടായിരുന്ന 33 പേര്‍ പ്രതികളാണ്.

13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ വകയിൽ 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. ആടിയ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നെയ്യ് വിൽപ്പനയിലെ പണം ബോർഡ് അക്കൗണ്ടിലേക്ക് എത്താതിരുന്നതിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.

നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീർഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലി ലിറ്ററിന്റെ കവറിൽ നിറച്ചാണ് ആടിയ ശിഷ്ടം നെയ്യ് വിൽപന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിൾ സ്പെഷൽ ഓഫിസർ ഏറ്റുവാങ്ങിയാണ് വിൽപനയ്ക്കായി കൗണ്ടറിലേക്ക് നൽകുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടിൽ അടയ്ക്കാത്തതി‌നെ തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.



sabarimala

Next TV

Related Stories
ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്ക്കാരം മരണാനന്തര ബഹുമതിയായി ശ്രീനിവാസന് നൽകും

Jan 15, 2026 12:55 PM

ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്ക്കാരം മരണാനന്തര ബഹുമതിയായി ശ്രീനിവാസന് നൽകും

ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്ക്കാരം മരണാനന്തര ബഹുമതിയായി ശ്രീനിവാസന്...

Read More >>
ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യും

Jan 15, 2026 11:23 AM

ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യും

ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ്...

Read More >>
മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവം; പ്രധാനധ്യാപികക്ക് സസ്പെൻഷൻ

Jan 15, 2026 11:18 AM

മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവം; പ്രധാനധ്യാപികക്ക് സസ്പെൻഷൻ

മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവം; പ്രധാനധ്യാപികക്ക്...

Read More >>
പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനിയുടെ  അവയവങ്ങള്‍ ദാനം ചെയ്യും

Jan 15, 2026 11:05 AM

പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനിയുടെ അവയവങ്ങള്‍ ദാനം...

Read More >>
കൊല്ലത്ത് കായിക സ്കൂൾ വിദ്യാർഥിനികൾ മരിച്ച നിലയിൽ

Jan 15, 2026 10:23 AM

കൊല്ലത്ത് കായിക സ്കൂൾ വിദ്യാർഥിനികൾ മരിച്ച നിലയിൽ

കൊല്ലത്ത് കായിക സ്കൂൾ വിദ്യാർഥിനികൾ മരിച്ച...

Read More >>
ഇരിട്ടി ടൗണില്‍ ഇന്ന് വൈദ്യുതി മുടങ്ങും

Jan 15, 2026 09:50 AM

ഇരിട്ടി ടൗണില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ഇരിട്ടി ടൗണില്‍ ഇന്ന് വൈദ്യുതി...

Read More >>
Top Stories










News Roundup