വൈശാഖ മഹോത്സവത്തിന് മുന്നോടിയായി ദേവസ്വത്തിൻ്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു

വൈശാഖ മഹോത്സവത്തിന് മുന്നോടിയായി ദേവസ്വത്തിൻ്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു
Jan 16, 2026 10:13 PM | By sukanya

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് മുന്നോടിയായി ദേവസ്വത്തിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. ഇക്കരെ കൊട്ടിയൂർ ദേവസ്വം ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ കെ വാസു മാസ്റ്റർ, കമ്മീഷണർ ടി സി ബിജു, അസിസ്റ്റന്റ് കമ്മീഷണർ എൻ കെ ബൈജു, തലശ്ശേരി ഡിവിഷണൽ ഇൻസ്പെക്ടർ ബിന്ദു, ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, പാരമ്പര്യ ട്രസ്റ്റിമാർ, പാരമ്പര്യേതര ട്രസ്റ്റിമാർ, എക്സിക്യൂട്ടീവ് ഓഫീസർ, മാനേജർ, ദേവസ്വം സ്റ്റാഫ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. വൈശാഖ മഹോത്സവത്തിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുവാൻ ആവശ്യമായ 20 നിർദ്ദേശങ്ങൾ ദേവസ്വം ട്രസ്റ്റി ബോർഡ് യോഗത്തിൽ അവതരിപ്പിച്ചു. ഭക്തജന തിരക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രായോഗിക നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഒ കെ വാസുമാസ്റ്റർ അറിയിച്ചു. വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തി കഴിഞ്ഞെന്നും കർണാടകയിൽ നിന്നും എത്തുന്ന ഭക്തർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും അവരെ സഹായിക്കുന്നതിനുമായുള്ള പദ്ധതികളും ആവിഷ്കരിക്കുന്നുണ്ടെന്നും, ഉത്സവത്തിന് മുന്നേ തന്നെ റോഡുകളിൽ അറ്റകുറ്റ പണികൾ നടത്തി വാഹന ഗതാഗതം സുഗമമാക്കാനുള്ള കാര്യങ്ങൾക്കായി മന്ത്രിയെ കാണുമെന്നും വാസു മാസ്റ്റർ അറിയിച്ചു.

kottiyoor Festival 2026

Next TV

Related Stories
തൊഴിൽ തൊഴിലുറപ്പ് സാമൂഹ്യ സുരക്ഷിതത്വം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

Jan 16, 2026 07:45 PM

തൊഴിൽ തൊഴിലുറപ്പ് സാമൂഹ്യ സുരക്ഷിതത്വം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

'തൊഴിൽ തൊഴിലുറപ്പ് സാമൂഹ്യ സുരക്ഷിതത്വം' എന്ന വിഷയത്തിൽ സെമിനാർ...

Read More >>
അത്തിക്കണ്ടം ഭഗവതി ക്ഷേത്ര തിറ മഹോത്സവം: പൊങ്കാല സമർപ്പണം ജനുവരി 21 ന്

Jan 16, 2026 07:26 PM

അത്തിക്കണ്ടം ഭഗവതി ക്ഷേത്ര തിറ മഹോത്സവം: പൊങ്കാല സമർപ്പണം ജനുവരി 21 ന്

അത്തിക്കണ്ടം ഭഗവതി ക്ഷേത്ര തിറ മഹോത്സവം: പൊങ്കാല സമർപ്പണം ജനുവരി 21...

Read More >>
അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ വാർഷിക പൊതുയോഗം നടന്നു

Jan 16, 2026 05:33 PM

അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ വാർഷിക പൊതുയോഗം നടന്നു

അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ വാർഷിക പൊതുയോഗം...

Read More >>
സ്വയം സഹായ സംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

Jan 16, 2026 05:05 PM

സ്വയം സഹായ സംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

സ്വയം സഹായ സംഗങ്ങളിൽ നിന്നും അപേക്ഷ...

Read More >>
അതിജീവിതയെ അധിക്ഷേപിച്ച കേസ്; മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കന്‍ അറസ്റ്റില്‍

Jan 16, 2026 04:23 PM

അതിജീവിതയെ അധിക്ഷേപിച്ച കേസ്; മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കന്‍ അറസ്റ്റില്‍

അതിജീവിതയെ അധിക്ഷേപിച്ച കേസ്; മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കന്‍...

Read More >>
പാനൂരിൽ സ്കൂളിൽ ക്ലർക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jan 16, 2026 04:04 PM

പാനൂരിൽ സ്കൂളിൽ ക്ലർക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാനൂരിൽ സ്കൂളിൽ ക്ലർക്കിനെ തൂങ്ങി മരിച്ച നിലയിൽ...

Read More >>
Top Stories