കേളകം: കേളകം ഗ്രാമപഞ്ചായത്ത് 14 വാർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട എസ്. ടി രാജേന്ദ്രൻ മാസ്റ്റർക്ക്ഇന്റിമേറ്റ് വെൽഫെയർ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണവും, അനുമോദന സദസ്സും നടത്തി.ഹോട്ടൽ ഡെൻസ് പാരഡൈസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സെൻ്റ് മേരീസ് സുനോറോ ചർച്ച് വികാരി ഫാ. വർഗ്ഗീസ് കാവണാട്ടേൽ ഉൽഘാടനം നടത്തി.ഇൻ്റിമേറ്റ് വെൽഫയർ ട്രസ്‌റ്റ് ചെയർമാൻ റോയി മുഞ്ഞനാട്ട് അദ്യക്ഷത വഹിച്ചു.മാധ്യമ പ്രവർത്തക ശുഭ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോൽസവ ജേതാവ് അഗ് നേഷിനെ ഇൻ്റിമേറ്റ് വെൽഫയർ ട്രസ്‌റ്റ് ചെയർമാൻ റോയി മുഞ്ഞനാട്ട് മൊമെൻ്റോ നൽകി ആദരിച്ചു.പി. ജെ. ജോൺസൺ മാസ്‌റ്റർ,ഗീത അജേഷ്, മാധ്യമ പ്രവർത്തകൻ കെ.എം. അബ്ദുൽ അസീസ് ,കേളകം ഗ്രാമ പഞ്ചായത്ത് 14-ാം വാർഡ് വികസന സമിതി കൺവീനർ സുമേഷ് തത്തുപാറ, പി.വി.പൗലോസ് ,എസ്.എൻ.ഡി.പി.ഇരിട്ടി യൂനിയൻ പ്രസിഡണ്ട്കെ.വി.അജി, പഞ്ചായത്തംഗംഎസ്. ടി. രാജേന്ദ്രൻ മാസ്‌റ്റർ, വി.എസ്.മനോജ് എന്നിവർ സംസാരിച്ചു.
Intimatewelfairtrust





































