ഫോണുമായി സ്കൂളിൽ എത്തിയാൽ പണി പാളും: മൊബൈൽ കണ്ടെത്തിയാൽ മാർച്ച് 31 വരെ തിരിച്ച് കിട്ടില്ല

 ഫോണുമായി സ്കൂളിൽ എത്തിയാൽ പണി പാളും: മൊബൈൽ കണ്ടെത്തിയാൽ മാർച്ച് 31 വരെ തിരിച്ച് കിട്ടില്ല
Jan 18, 2026 07:05 PM | By sukanya

കൊല്ലം: സ്കൂളുകളിൽ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം പലപ്പോഴും സമ്മർദ്ദത്തിലാവുന്നത് അധ്യാപകരാണ്. ക്ലാസുകളുടെ ഇടവേളകളിലും വിദ്യാർഥികൾ ബാഗിനുള്ളിലും യൂണിഫോമിനുള്ളിലും ഒളിച്ചു വച്ച ഫോണുകൾ ഉപയോഗിച്ച് റീൽസ് ചിത്രീകരണമടക്കം നടത്തുന്നതായാണ് പരാതി.

സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരരുതെന്ന കർശന നിർദേശം അധ്യാപകർ, വിദ്യാർഥികൾക്ക് നൽകാറുണ്ടെങ്കിലും വിദ്യാർഥികൾ ഇത് അനുസരിക്കാറില്ല. ഇനി പക്ഷെ കളി കാര്യമാവും.  വിദ്യാലയങ്ങളിൽനിന്ന് മൊബൈൽ കണ്ടെത്തിയാൽ അവ മാർച്ച് 31 വരെ പ്രഥമാധ്യാപകൻ കൈവശം സൂക്ഷിക്കണമെന്നും വിവരം ഡിഡിഇയെ അറിയിക്കണമെന്നുമാണ് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചിട്ടുള്ളത്. അധ്യയനവർഷം അവസാനിക്കുന്ന മാർച്ച് 31-നുശേഷമേ ഫോൺ തിരികെ നൽകാൻ പാടുള്ളൂ. വിദ്യാലയങ്ങളിൽ പിടിഎ പ്രസിഡന്റ് ചെയർമാനും മദർ പിടിഎ പ്രസിഡന്റ് വൈസ് ചെയർമാനും പ്രഥമാധ്യാപകർ കൺവീനറുമായി എത്തിക്സ് കമ്മിറ്റിക്ക് രൂപംനൽകണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ കമ്മിറ്റികളുള്ള വിദ്യാലയങ്ങൾ കുറവാണ്.

മൊബൈൽ ഫോണുകൾ സ്കൂളിൽ കൊണ്ടുവരുന്നത് വിലക്കുന്ന അധ്യാപകർക്ക് കുട്ടികളുടെ ഭീഷണിയുണ്ട്, പലയിടങ്ങളിലും. ഹയർ സെക്കൻഡറി വിഭാഗത്തിൽ, അക്കാദമിക് മോണിറ്ററിങ് സംവിധാനം ഇപ്പോൾ നടക്കുന്നുണ്ട്. ജില്ലാതല സംഘങ്ങൾ സ്കൂളുകളിലെത്തി, അക്കാദമിക് നിലവാരവും സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളും വിലയിരുത്തുന്നുണ്ട്. എന്നാൽ കുട്ടികളുടെ മാനസിക വളർച്ചയെയും പഠനനിലവാരത്തെയും ബാധിക്കുന്ന മൊബൈൽഫോൺ ദുരുപയോഗം വിലയിരുത്തലിൽ ഉൾപ്പെടുന്നില്ല

Confiscate the phone if found at school

Next TV

Related Stories
വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

Jan 18, 2026 08:55 PM

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍...

Read More >>
ഇന്റിമേറ്റ് വെൽഫെയർ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണവും, അനുമോദന സദസ്സും നടത്തി

Jan 18, 2026 05:57 PM

ഇന്റിമേറ്റ് വെൽഫെയർ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണവും, അനുമോദന സദസ്സും നടത്തി

ഇന്റിമേറ്റ് വെൽഫെയർ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണവും, അനുമോദന സദസ്സും...

Read More >>
‘ജനാധിപത്യം സംരക്ഷിക്കണം; കേന്ദ്ര അന്വേഷണ ഏജൻസികൾ മനഃപ്പൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു’; മമതാ ബാനർജി

Jan 18, 2026 04:44 PM

‘ജനാധിപത്യം സംരക്ഷിക്കണം; കേന്ദ്ര അന്വേഷണ ഏജൻസികൾ മനഃപ്പൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു’; മമതാ ബാനർജി

‘ജനാധിപത്യം സംരക്ഷിക്കണം; കേന്ദ്ര അന്വേഷണ ഏജൻസികൾ മനഃപ്പൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു’; മമതാ...

Read More >>
ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കി

Jan 18, 2026 04:04 PM

ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കി

ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപണം നേരിട്ട യുവാവ്...

Read More >>
കപ്പ് തൂക്കി കണ്ണൂര്‍ ; സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം കണ്ണൂരിന്

Jan 18, 2026 03:31 PM

കപ്പ് തൂക്കി കണ്ണൂര്‍ ; സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം കണ്ണൂരിന്

കപ്പ് തൂക്കി കണ്ണൂര്‍ ; സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം...

Read More >>
നവീകരിച്ച ദേശാഭിമാനി വളയംചാൽ ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു

Jan 18, 2026 02:46 PM

നവീകരിച്ച ദേശാഭിമാനി വളയംചാൽ ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു

നവീകരിച്ച ദേശാഭിമാനി വളയംചാൽ ക്ലബ്ബിന്റെ ഉദ്ഘാടനം...

Read More >>
Top Stories