കൊട്ടിയൂർ.: മന്ദം ചേരി ശ്രീ മുത്തപ്പൻ മടപ്പുരയിൽ 2026 ജനു:26 മുതൽ ഫിബ്ര.. 2 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന്റെ നോട്ടീസ് പ്രകാശനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇന്ദിരാ ശ്രീധരൻ കൊട്ടിയൂർ ക്ഷേത്ര നഗരി വാർഡ് മെമ്പർ ശ്രീമതി ഒമനാ ഭരതന് കൈമാറി നിർവഹിച്ചു.
അക്കരെ ക്കൊട്ടിയൂർ വാർഡ് മെമ്പർ പുരുഷോത്തമൻ പടിഞ്ഞാറേക്കര മുഖ്യപ്രഭാഷണം നിർവഹിച്ചു.സംഘാടക സമിതി പ്രസിഡണ്ട് ടി.എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഭാഗവതാചാര്യൻ പി.എസ്.മോഹനൻ , കൊട്ടിയൂർസപ്താഹ കാര്യക്രമങ്ങൾ വിശദീകരിച്ചു.ചീഫ് കോ-ഓഡിറ്റർ പി.ആർ. ലാലു, ജന.കൺവീനർ പ്രകാശൻ വാഴക്കാലായിൽ , ട്രഷറർ രാജേഷ് നടുക്കായലുങ്കൽ, വത്സ ചന്ദ്രൻ , രവീന്ദ്രൻ സാമ്പ്രിയിൽ, ബാബു പന്ന്യാമല എന്നിവർ പ്രസംഗിച്ചു.
സപ്താഹയജ്ഞസമിതി പ്രവർത്തകരായ ജനപ്രതിനിധികളെ സംഘാടക സമിതി ആദരിച്ചു.ജനുവരി 26 ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, ആചാര്യവരണം, മാഹാത്മ്യ പ്രഭാഷണം എന്നിവയോടെ യജ്ഞത്തിന് തുടക്കമാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Kottiyoor


_(30).jpeg)

.jpeg)



_(30).jpeg)


.jpeg)


























