ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഇടക്കാല അന്വേഷണ റിപ്പോർട്ട് SIT ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഇടക്കാല അന്വേഷണ റിപ്പോർട്ട് SIT ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
Jan 19, 2026 08:37 AM | By sukanya

ശബരിമല :ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഇടക്കാല അന്വേഷണ റിപ്പോർട്ട് എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. വി.എസ്.എസ്.സിയിൽ നിന്നുമുള്ള ശാസ്ത്രീയ പരിശോധനാ ഫലം ഉൾപ്പെടുന്നതാണ് റിപ്പോർട്ട്. തന്ത്രിയുടെ അറസ്റ്റിനു ശേഷമുള്ള തുടർ നടപടികളും എസ്.ഐ ടി ഹൈക്കോടതിയെ അറിയിക്കും. വാജി വാഹനം, കൊടിമരം പുനഃസ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങളിലെ സംശയങ്ങളും കോടതിയെ അറിയിക്കും.

കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പ പാളിയിലെയും സ്വർണത്തിന്റെ അളവിൽ കുറവുണ്ടായെന്നാണ് ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തൽ. 1998ൽ പൊതിഞ്ഞ സ്വർണത്തിന്റെ അളവിലെ വ്യത്യാസമാണ് ശാസ്ത്രീയ പരിശോധനയും സ്ഥിരീകരിച്ചത്. ദ്വാരപാലക കട്ടിളപ്പാളികളിലാണ് സ്വർണത്തിൽ കാര്യമായ വ്യത്യാസം കണ്ടെത്തിയിരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് കുറയുന്ന തൂക്കമെത്ര എന്ന് പരിശോധിച്ച് വരികയാണ്.

ശബരിമല സ്വർണ്ണക്കൊള്ളയുടെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോർട്ടിൽ നിന്ന്, കൊള്ളയടിക്കപ്പെട്ട സ്വർണ്ണത്തിന്റെ അളവും നിലവിലുള്ള സ്വർണ്ണത്തിന്റെ കാലപ്പഴക്കവും അടക്കമുള്ള കാര്യങ്ങൾ വ്യക്തമാവും. കഴിഞ്ഞതവണ ഹർജി പരിഗണിച്ചപ്പോൾ അന്വേഷണം പൂർത്തിയാക്കാൻ എസ്.ഐ.ടിയ്ക്ക് ആറുമാസം സമയം അനുവദിച്ചിരുന്നു.

Sabarimala

Next TV

Related Stories
കഞ്ചാവ് കൈവശം വെച്ച രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് പിടികൂടി

Jan 19, 2026 10:22 AM

കഞ്ചാവ് കൈവശം വെച്ച രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് പിടികൂടി

കഞ്ചാവ് കൈവശം വെച്ച രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് പിടികൂടി...

Read More >>
കണ്ണൂര്‍ നിയമസഭാ സമ്മേളനം നാളെ മുതൽ.

Jan 19, 2026 09:26 AM

കണ്ണൂര്‍ നിയമസഭാ സമ്മേളനം നാളെ മുതൽ.

കണ്ണൂര്‍ നിയമസഭാ സമ്മേളനം നാളെ...

Read More >>
നെയ്യാറ്റിൻകരയിൽ ഒരുവയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ്

Jan 19, 2026 06:18 AM

നെയ്യാറ്റിൻകരയിൽ ഒരുവയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ്

നെയ്യാറ്റിൻകരയിൽ ഒരുവയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത സംശയിച്ച്...

Read More >>
ശ്രീമദ് ഭാഗവത സപ്താഹം നോട്ടീസ് പ്രകാശനം നിർവഹിച്ചു

Jan 19, 2026 06:10 AM

ശ്രീമദ് ഭാഗവത സപ്താഹം നോട്ടീസ് പ്രകാശനം നിർവഹിച്ചു

ശ്രീമദ് ഭാഗവത സപ്താഹം നോട്ടീസ് പ്രകാശനം...

Read More >>
വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

Jan 18, 2026 08:55 PM

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍...

Read More >>
 ഫോണുമായി സ്കൂളിൽ എത്തിയാൽ പണി പാളും: മൊബൈൽ കണ്ടെത്തിയാൽ മാർച്ച് 31 വരെ തിരിച്ച് കിട്ടില്ല

Jan 18, 2026 07:05 PM

ഫോണുമായി സ്കൂളിൽ എത്തിയാൽ പണി പാളും: മൊബൈൽ കണ്ടെത്തിയാൽ മാർച്ച് 31 വരെ തിരിച്ച് കിട്ടില്ല

ഫോണുമായി സ്കൂളിൽ എത്തിയാൽ പണി പാളും: മൊബൈൽ കണ്ടെത്തിയാൽ മാർച്ച് 31 വരെ തിരിച്ച്...

Read More >>
Top Stories

News Roundup