തലശേരിയിൽ ഓടുന്ന ബസിന് പിന്നിൽ തൂങ്ങിയാടി വിദ്യാർത്ഥികളുടെ റീൽസ് ചിത്രീകരണം

തലശേരിയിൽ ഓടുന്ന ബസിന് പിന്നിൽ തൂങ്ങിയാടി വിദ്യാർത്ഥികളുടെ റീൽസ് ചിത്രീകരണം
Jan 24, 2026 07:21 AM | By sukanya

കണ്ണൂര്‍ : തലശ്ശേരിയില്‍ ഓടുന്ന ബസിന് പിന്നില്‍ തൂങ്ങിനിന്ന് വിദ്യാര്‍ഥികളുടെ റീല്‍ ചിത്രീകരണം. പരാതി നല്‍കുമെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ അപകടകരമായ യാത്രയുടെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ വാഹനത്തില്‍ സാഹസിക യാത്ര നടത്തുന്നതും ബസ് ജീവനക്കാര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും പുറത്തുവന്ന വിഡിയോയിലുണ്ട്. അപകടകരമായ ചില യാത്രകളുടെ ക്ലിപ്പുകള്‍ യോജിപ്പിച്ച് മാസ് ബിജിഎം കയറ്റിയാണ് വിദ്യാര്‍ഥികളുടെ റീല്‍. റീല്‍സിനായുള്ള കുട്ടികളുടെ ഇത്തരം സാഹസിക പ്രവര്‍ത്തികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും വലിയ എതിര്‍പ്പ് ഉയരുന്നുണ്ട്.

അപകടകരമായ റീൽസ് ചിത്രീകരണവുമായി തലശ്ശേരി മുബാറക്ക് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് രംഗത്തെത്തിയത്. തലശ്ശേരി - വടകര റൂട്ടിലോടുന്ന ബസുകളുടെ പിന്നിൽ കയറി റീൽസ് ചിത്രീകരിച്ചത്.

ഓടുന്ന ബസ് നിർത്തി കണ്ടക്ടർ കുട്ടികളെ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സൈക്കിളിൽ ത്രിബിൾ കയറി തിരക്കേറിയ റോഡിലൂടെ ഓടിക്കുന്ന ദൃശ്യങ്ങളും കുട്ടികൾ തന്നെ പുറത്തുവിട്ട റീൽസിലുണ്ട്.

തിരക്കേറിയ റോഡിലെ റീൽസ് ചിത്രീകരണം നെഞ്ചിടിപ്പോടെയെ കണ്ടു നിൽക്കാനാകൂ. സ്‌കൂളുകളിൽ മൊബൈലുകൾക്ക് കർശന വിലക്കുള്ളപ്പോഴാണ് വിദ്യാർത്ഥികളുടെ ഇത്തരത്തിലുള്ള സാഹസിക പ്രകടനങ്ങൾ റോഡിൽ അരങ്ങേറുന്നത്.

Thalassery

Next TV

Related Stories
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിക്കും.

Jan 24, 2026 07:09 AM

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിക്കും.

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം...

Read More >>
തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

Jan 24, 2026 06:54 AM

തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന്...

Read More >>
പെരുമ്പുന്ന മണിയാണിയിൽ വന്യമൃഗ ആക്രമണം

Jan 23, 2026 04:49 PM

പെരുമ്പുന്ന മണിയാണിയിൽ വന്യമൃഗ ആക്രമണം

പെരുമ്പുന്ന മണിയാണിയിൽ വന്യമൃഗ...

Read More >>
ദിലീപിന് ജയിലിൽ പ്രത്യേക സൗകര്യങ്ങളെന്ന് ആരോപണം; മുൻ ഡിജിപിയ്ക്ക് എതിരെ അടിയന്തിര റിപ്പോർട്ട് തേടി ആഭ്യന്തരവകുപ്പ്

Jan 23, 2026 04:25 PM

ദിലീപിന് ജയിലിൽ പ്രത്യേക സൗകര്യങ്ങളെന്ന് ആരോപണം; മുൻ ഡിജിപിയ്ക്ക് എതിരെ അടിയന്തിര റിപ്പോർട്ട് തേടി ആഭ്യന്തരവകുപ്പ്

ദിലീപിന് ജയിലിൽ പ്രത്യേക സൗകര്യങ്ങളെന്ന ആരോപണം; മുൻ ഡിജിപിയ്ക്ക് എതിരെ അടിയന്തിര റിപ്പോർട്ട് തേടി...

Read More >>
ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത തന്നെ, അത് മോദിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി: പ്രതിപക്ഷ നേതാവ്

Jan 23, 2026 03:42 PM

ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത തന്നെ, അത് മോദിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി: പ്രതിപക്ഷ നേതാവ്

ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത തന്നെ, അത് മോദിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി: പ്രതിപക്ഷ...

Read More >>
കേരളത്തിലെ എൽഡിഎഫിനെയും യുഡിഎഫിനേയും തകര്‍ക്കൂ; ബിജെപിക്ക് അവസരം നൽകൂ: നരേന്ദ്രമോദി

Jan 23, 2026 03:19 PM

കേരളത്തിലെ എൽഡിഎഫിനെയും യുഡിഎഫിനേയും തകര്‍ക്കൂ; ബിജെപിക്ക് അവസരം നൽകൂ: നരേന്ദ്രമോദി

കേരളത്തിലെ എൽഡിഎഫിനെയും യുഡിഎഫിനേയും തകര്‍ക്കൂ; ബിജെപിക്ക് അവസരം നൽകൂ:...

Read More >>
Top Stories