അടക്കാതോട്: അടക്കാത്തോട് പള്ളിയറ ദേവീക്ഷേത്രത്തിലെ പുനപ്രതിഷ്ഠ മഹോത്സവത്തിന് ഭക്തി സാന്ദ്രമായ സമാപനം .24-ന് തുടങ്ങിയ മഹോൽസവത്തിന് ആഘോഷക്കമ്മറ്റി ഭാരവാഹികളായ കെ.കെ.ഭാസ്കരൻ, എം.കെ.നാരായണൻ, രാധാമണിയൻ എന്നിവർ നേതൃത്വം നൽകി. കരിയം കാപ്പിൽ നിന്നും ക്ഷേത്രാങ്കണത്തിലേക്ക് നടത്തിയ താലപ്പൊലി ഘോഷയാത്രയിൽ നൂറ് കണക്കിന് ഭക്തർ അണിനിരന്നു.
താല സമർപണം ,ആറാട്ട് പുറപ്പാട്, ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, അത്താഴപൂജ, മംഗള പൂജകളും നടത്തി. ഘോഷയാത്രക്കൊപ്പം മ്യൂസിക് ലൈറ്റ് ഷോ ഭക്തർക്കൊപ്പം അടക്കാത്തോട് ഗ്രാമവും ആസ്വദിച്ചു.താലപ്പൊലി ഘോഷയാത്രയെ വരവേറ്റ് അടക്കാത്തോട് ടൗണിൽ നൂറ് കണക്കിനാളുകൾ ടൗണിൽ തിങ്ങിനിറഞ്ഞിരുന്നു.
Adakkathod





.jpeg)





.jpeg)


























