കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്നും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണവില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, വ്യാപാരികള്‍ക്കും സന്തോഷം നല്‍കുന്നുണ്ട്.വ്യാപാരം ശക്തിപ്പെടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. വന്‍തോതില്‍ വില ഉയര്‍ന്ന ഘട്ടത്തില്‍ വ്യാപാരം വലിയ പ്രതിസന്ധി നേരിട്ടിരുന്നു.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പവന്‍ വിലയാണ് ഇന്ന്. 22 കാരറ്റ് സ്വര്‍ണം പവന് 720 രൂപ കുറഞ്ഞ് 119920 രൂപയായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 126920 രൂപയായിരുന്നു. ഏകദേശം 7000 രൂപയുടെ കുറവാണ് നാല് ദിവസത്തിനിടെയുണ്ടായിരിക്കുന്നത്. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14990 രൂപയായിട്ടുണ്ട്. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 285 രൂപ തുടരുന്നു.
goldrate


.jpeg)
.jpeg)
.jpeg)

.jpeg)

.jpeg)
.jpeg)
.jpeg)

.jpeg)
.jpeg)

.jpeg)





















