കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമര്‍ദനമേറ്റ 18 കാരൻ മരിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ ക്രൂരമര്‍ദനമേറ്റ 18 കാരൻ മരിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍
Mar 5, 2026 11:00 AM | By sukanya

കൊല്ലം: കൊല്ലം മരുത്തടി ക്ഷേത്രത്തില്‍ വെച്ചുണ്ടായ സംഘർഷത്തില്‍ മർദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കൗമാരക്കാരൻ മരിച്ചു.കുന്നത്തൂർ സ്വദേശി ഹരികൃഷ്‌ണനാണ് മരിച്ചത്. 18 വയസായിരുന്നു. ഉത്സവത്തിനിടെ ആറംഗ സംഘത്തിന്റെ മര്ദനത്തിനിരയായ കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.കഴിഞ്ഞ ഞായറാഴ്ചയാണ് ഹരികൃഷ്‌ണന്റെ മരണത്തിന് ഇടയാക്കിയ സംഘർഷവും മർദനവും ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവരികയും ചെയ്തിരുന്നു.

ഉത്സവാഘോഷത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഹരികൃഷ്ണനേയും സഹോദരൻ ജയകൃഷ്ണനേയും ബന്ധുവായ രാജേഷിനേയും ആറംഗ സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. തടി കൊണ്ടായിരുന്നു മർദനം. ഹരികൃഷ്ണന്റെ തലയ്‌ക്കാൻ മർദനമേറ്റത്. തലയ്‌ക്ക് അടിയേറ്റതിന് പിന്നാലെ ഹരികൃഷ്ണൻ ബോധരഹിതനായി വീഴുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. ഉടൻ തന്നെ ഹരികൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മസ്തിഷ്കമരണം സംഭവിച്ചത്.

മർദനവുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെ ശക്തികുളങ്ങര പോലീസ് കേസെടുത്തു. ഇവരില്‍ രണ്ടുപേർ നിലവില്‍ അറസ്റ്റിലായിട്ടുണ്ട്. കൊല്ലം മരുത്തടി കന്നിമേല്‍ചേരി മരോട്ടിമൂട്ടില്‍ സുനില്‍കുമാർ(58), മരുത്തടി സന്തോഷ് നിവാസില്‍ രതീഷ് (51) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇനി നാലുപേരെ കൂടി പിടികൂടാനായുണ്ടെന്നും അവർക്കായുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. പ്രത്യക പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.

kollam

Next TV

Related Stories
കേളകം വിത്തുത്സവം മാർച്ച് 6,7 തീയതികളിൽ മഞ്ഞളാപുറം മിനി സ്റ്റേഡിയത്തിൽ വെച്ച്  നടക്കും

Mar 5, 2026 12:09 PM

കേളകം വിത്തുത്സവം മാർച്ച് 6,7 തീയതികളിൽ മഞ്ഞളാപുറം മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കും

കേളകം വിത്തുത്സവം മാർച്ച് 6,7 തീയതികളിൽ മഞ്ഞളാപുറം മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കും...

Read More >>
തൊഴിൽമേള 9ന്

Mar 5, 2026 12:01 PM

തൊഴിൽമേള 9ന്

തൊഴിൽമേള...

Read More >>
പരിയാരം ഗവ മെഡിക്കൽ കോളേജിൽ ഇനി മുതൽ   വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും

Mar 5, 2026 11:58 AM

പരിയാരം ഗവ മെഡിക്കൽ കോളേജിൽ ഇനി മുതൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും

പരിയാരം ഗവ മെഡിക്കൽ കോളേജിൽ ഇനി വൃക്ക മാറ്റിവെക്കൽ...

Read More >>
ജസ്‌ലിയയുടെ മരണം; ഡോ. സിറിയക്കിനായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പോലീസ് നീക്കം

Mar 5, 2026 11:56 AM

ജസ്‌ലിയയുടെ മരണം; ഡോ. സിറിയക്കിനായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പോലീസ് നീക്കം

ജസ്‌ലിയയുടെ മരണം; ഡോ. സിറിയക്കിനായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പോലീസ്...

Read More >>
റിപ്പബ്ലിക് അനുമോദന സദസ്സും കവിയരങ്ങും സംഘടിപ്പിച്ചു

Mar 5, 2026 11:10 AM

റിപ്പബ്ലിക് അനുമോദന സദസ്സും കവിയരങ്ങും സംഘടിപ്പിച്ചു

റിപ്പബ്ലിക് അനുമോദന സദസ്സും കവിയരങ്ങും...

Read More >>
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു

Mar 5, 2026 10:58 AM

സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു

സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും...

Read More >>
Top Stories










News Roundup






Entertainment News