കരൂര്‍: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ 15 ദിവസം സാവകാശം ആവശ്യപ്പെട്ട് ടിവികെ അധ്യക്ഷനും നടനുമായ വിജയ്.ചോദ്യം ചെയ്യല്‍ ന്യൂഡല്‍ഹിയില്‍ നിന്ന് മാറ്റി ചെന്നൈയിലാക്കണമെന്നും വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച മൂന്നാം വട്ട ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് വിജയ് സാവകാശം തേടിയത്.
തെരഞ്ഞെടുപ്പ് സംബന്ധമായ തിരക്കുകള്‍ കാരണമാണ് നിശ്ചിയിക്കപ്പെട്ട തീയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കഴിയാത്തതെന്നാണ് വിജയ് സിബിഐയെ അറിയിച്ചത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി, എഐഎഡിഎംകെ പാര്‍ട്ടികള്‍ വിജയ്യെ എന്‍ഡിഎ സഖ്യത്തിലേക്ക് ചേരാന്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് സിബിഐയുടെ സമന്‍സ്.
karoor



.jpeg)
.jpeg)
.jpeg)



.jpeg)
.jpeg)
.jpeg)
.jpeg)
























