കണ്ണൂർ : മന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവര്‍ത്തകരുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും
കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി.അതുല്‍ ഉള്‍പ്പടെ അഞ്ചുപേരാണ് റിമാന്‍ഡിലുളളത്. വധശ്രമം ഉള്‍പ്പടെയുളള 9 വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
പ്രതികളെ കഴിഞ്ഞ ദിവസം റെയില്‍വേസ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. നേരത്തെ അഞ്ചുപേരുടെയും ജാമ്യാപേക്ഷ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തളളിയിരുന്നു. പ്രതികള്‍ ആയുധമുപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നാണ് പ്രതിഭാഗം വാദം. കഴിഞ്ഞ എട്ടാം തീയതി പരിഗണിച്ച കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Veenajeorge

.png)
.jpeg)
.jpeg)

.png)

.png)
.jpeg)
.jpeg)

.png)


_(17).jpeg)
.jpeg)




















