ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു, 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്

ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു, 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്
Apr 2, 2026 06:43 AM | By sukanya

 ഫ്ലോറിഡ: 54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്. നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് നടന്നു. നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് കുതിച്ചുയർന്നത്. എസ്എൽഎസ് എന്ന ഭീമൻ റോക്കറ്റിൽ ഒറയോൺ എന്ന യാത്രാപേടകത്തിലാണ് യാത്ര. 

മിഷൻ കമാൻഡർ നാസയുടെ റെയ്ഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറെമി ഹാൻസൻ എന്നിവരാണ് ആ പേടകത്തിലുള്ളത്.

പത്ത് ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി തിരിച്ചുവരികയാണ് ദൗത്യ ലക്ഷ്യം. മനുഷ്യരുമായി ഒരു ബഹിരാകാശ യാനവും ചെന്നിട്ടില്ലാത്ത അത്രയും ദൂരത്തിൽ ദൗത്യത്തിന്റെ ഒരു ഘട്ടത്തിൽ ഒറയോണെത്തും. നാല് പേരും കെന്നഡി സ്പേസ് സെന്ററിലെ പ്രത്യേക ക്വാറൻ്റീൻ സംവിധാനത്തിലായിരുന്നു. ഉറക്കവും ഭക്ഷണവും ജലപാനവും പോലും കർശന നിയന്ത്രണത്തിലായിരുന്നു. ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാകുന്ന ആദ്യ സ്ത്രീയാണ് ക്രിസ്റ്റീന കോച്ച്. വിക്ടർ ഗ്ലോവർ ആദ്യ കറുത്ത വർഗക്കാരനും. ജെറെമി ഹാൻസണാകട്ടെ ആദ്യ അമേരിക്കൻ ഇതര സ‍ഞ്ചാരിയും. യാത്രയിൽ നാല് പേർക്കും കൂട്ടായി റൈസ് എന്ന ചെറു പാവയുമുണ്ട്. അതിനകത്ത് നേരത്തെ രജിസ്റ്റർ ചെയ്ത 56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാർഡും.

1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആ‌ർട്ടെമിസ് 2. 

Artemis 2 lifts off, landing humans on the moon after 54 years

Next TV

Related Stories
കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി: മണിക്കൂറുകളുടെ ശ്രമഫലമായി തളച്ചു

Apr 2, 2026 08:59 AM

കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി: മണിക്കൂറുകളുടെ ശ്രമഫലമായി തളച്ചു

കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി: മണിക്കൂറുകളുടെ ശ്രമഫലമായി...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ പോലീസിന്റെ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു

Apr 2, 2026 06:37 AM

നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ പോലീസിന്റെ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ പോലീസിന്റെ ഡ്രോൺ നിരീക്ഷണം...

Read More >>
എല്‍ ഡി എഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടന ടൂറിസം പ്രൊജക്ട് അവതരണം സംഘടിപ്പിച്ചു

Apr 2, 2026 06:35 AM

എല്‍ ഡി എഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടന ടൂറിസം പ്രൊജക്ട് അവതരണം സംഘടിപ്പിച്ചു

എല്‍ ഡി എഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടന ടൂറിസം പ്രൊജക്ട് അവതരണം...

Read More >>
6000 കോടിയുടെ വികസനം പ്രിൻ്റിംഗ് മിസ്റ്റേക്കാവാനാണ് സാധ്യത: ഷമ്മാസ്

Apr 2, 2026 06:33 AM

6000 കോടിയുടെ വികസനം പ്രിൻ്റിംഗ് മിസ്റ്റേക്കാവാനാണ് സാധ്യത: ഷമ്മാസ്

6000 കോടിയുടെ വികസനം പ്രിൻ്റിംഗ് മിസ്റ്റേക്കാവാനാണ് സാധ്യത:...

Read More >>
കൊട്ടിയൂർ നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും ഞായറാഴ്ച

Apr 1, 2026 09:53 PM

കൊട്ടിയൂർ നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും ഞായറാഴ്ച

കൊട്ടിയൂർ നെയ്യമൃത് കൂട്ടായ്മയും കുടുംബ സംഗമവും...

Read More >>
‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ് സിങ്

Apr 1, 2026 05:09 PM

‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ് സിങ്

‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം സുരക്ഷിതനല്ല; എൽഡിഎഫും യുഡിഎഫും തീവ്രസംഘടനകൾക്കൊപ്പം’; രാജ്നാഥ്...

Read More >>
Top Stories

News Roundup

Entertainment News