കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി: മണിക്കൂറുകളുടെ ശ്രമഫലമായി തളച്ചു

കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി: മണിക്കൂറുകളുടെ ശ്രമഫലമായി തളച്ചു
Apr 2, 2026 08:59 AM | By sukanya

കണ്ണൂർ: കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തളച്ചു .ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ. നാറാത്ത് ആലങ്കീൽ ഭാഗത്ത് വെച്ചാണ് അതിസാഹസികവും ശ്രമകരവുമായ ദൗത്യത്തിനൊടുവിൽ ആനയെ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയത്. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കാണ് വിരാമമായത്.

കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിൽ നിന്നും വിരണ്ടോടിയ ആന ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും കാറും തകർത്തിരുന്നു. തുടർന്ന് കണ്ണാടിപ്പറമ്പ് - സ്റ്റെപ്പ് റോഡ് വഴി ആലങ്കീലിലാണ് ആന നിലയുറപ്പിച്ചത്. ഇവിടെ റോഡരികിലുള്ള മരത്തിൽ ആനയെ കെട്ടിയിടാൻ ശ്രമിച്ചെങ്കിലും ആന മരം വലിച്ചു പൊട്ടിച്ചു.

എന്നാൽ, പൊട്ടിയ മരം ആനയുടെ കാലിൽ കുരുങ്ങിയതിനാൽ അതിന് കൂടുതൽ ദൂരേക്ക് ഓടാൻ സാധിച്ചില്ല. ഇത് വലിയൊരു അപകടം ഒഴിവാക്കാൻ സഹായിച്ചു.

Kannur

Next TV

Related Stories
പായം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന് ആവേശകരമായ സ്വീകരണം

Apr 2, 2026 10:08 AM

പായം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന് ആവേശകരമായ സ്വീകരണം

പായം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന് ആവേശകരമായ...

Read More >>
അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

Apr 2, 2026 10:05 AM

അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ...

Read More >>
സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസ് :  അന്വേഷണം കൂടുതൽ ശക്തമാക്കാൻ പൊലീസ്

Apr 2, 2026 10:04 AM

സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസ് : അന്വേഷണം കൂടുതൽ ശക്തമാക്കാൻ പൊലീസ്

സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസ് : അന്വേഷണം കൂടുതൽ ശക്തമാക്കാൻ...

Read More >>
ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു, 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്

Apr 2, 2026 06:43 AM

ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു, 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക്

ആ‌ർട്ടെമിസ് 2 കുതിച്ചുയർന്നു, 54 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ പോലീസിന്റെ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു

Apr 2, 2026 06:37 AM

നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ പോലീസിന്റെ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ്: കണ്ണൂരിൽ പോലീസിന്റെ ഡ്രോൺ നിരീക്ഷണം...

Read More >>
എല്‍ ഡി എഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടന ടൂറിസം പ്രൊജക്ട് അവതരണം സംഘടിപ്പിച്ചു

Apr 2, 2026 06:35 AM

എല്‍ ഡി എഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടന ടൂറിസം പ്രൊജക്ട് അവതരണം സംഘടിപ്പിച്ചു

എല്‍ ഡി എഫ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടന ടൂറിസം പ്രൊജക്ട് അവതരണം...

Read More >>
Top Stories

Entertainment News