ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരും; വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്ത് വിട്ടു

ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരും; വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്ത് വിട്ടു
Apr 2, 2026 11:47 AM | By sukanya

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ രേവന്ത റെഡ്ഡിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ശബരിമലയിലെ ആചാര സംരക്ഷണത്തിൽ നിന്നും സാമൂഹിക ക്ഷേമ പദ്ധതികളിലേക്കുള്ള വിവിധ പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലെ പ്രധാന ആകർഷണം. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗാരന്‍റികൾക്കാണ് യുഡിഎഫ് പ്രകടനപത്രികയില്‍ മുൻഗണന. സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കും.

ശബരിമലയിലെ ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു. സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കുമെന്നും യുഡിഎഫ് ഉറപ്പുനൽകുന്നു. സംസ്ഥാനത്ത് മുഴുവൻ ഇന്ദിരാ കാൻ്റീൻ പദ്ധതി വ്യാപിപ്പിക്കുമെന്നും യുഡിഎഫ് വാഗ്‌ദാനം ചെയ്യുന്നു.

കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി റബർ താങ്ങുവില 300 രൂപയാക്കുമെന്നും ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയാക്കി ഉയർത്തുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചു. ക്യാമ്പസുകളിലെ റാഗിംഗ് തടയുന്നതിനായി, പൂക്കോട് ക്യാമ്പസിൽ റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പേരിൽ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്നും യുഡിഎഫിന്‍റെ പ്രകടന പത്രികയിലുണ്ട്.

ദേവസ്വം ബോർഡിനെ അഴിമതി മുക്തമാക്കാൻ നടപടി സ്വീകരിക്കുമെന്നും സമാധാനവകുപ്പും സഹിഷ്ണുതാ വകുപ്പും രൂപീകരിക്കുമെന്നും ഐക്യമുന്നണി ഉറപ്പുനൽകുന്നു.

ഇന്ദിര ഗ്യാരന്‍റിയിൽ ഊന്നി യുഡിഎഫ് പ്രകടന പത്രിക

*സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര

*കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം

*ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കും

*എല്ലാം കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്

*യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5,00,000 രൂപയുടെ പലിശ രഹിത വായ്പ

thiruvanathapuram

Next TV

Related Stories
‘പയ്യന്നൂരും തളിപ്പറമ്പിലും CPIM വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കുന്നു’: കെ സി വേണുഗോപാൽ

Apr 2, 2026 01:55 PM

‘പയ്യന്നൂരും തളിപ്പറമ്പിലും CPIM വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കുന്നു’: കെ സി വേണുഗോപാൽ

‘പയ്യന്നൂരും തളിപ്പറമ്പിലും CPIM വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കുന്നു’: കെ സി...

Read More >>
'കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആക്കും'; വലിയ വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

Apr 2, 2026 11:16 AM

'കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആക്കും'; വലിയ വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

'കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആക്കും'; വലിയ വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടനപത്രിക...

Read More >>
പായം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന് ആവേശകരമായ സ്വീകരണം

Apr 2, 2026 10:08 AM

പായം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന് ആവേശകരമായ സ്വീകരണം

പായം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന് ആവേശകരമായ...

Read More >>
അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

Apr 2, 2026 10:05 AM

അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ...

Read More >>
സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസ് :  അന്വേഷണം കൂടുതൽ ശക്തമാക്കാൻ പൊലീസ്

Apr 2, 2026 10:04 AM

സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസ് : അന്വേഷണം കൂടുതൽ ശക്തമാക്കാൻ പൊലീസ്

സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസ് : അന്വേഷണം കൂടുതൽ ശക്തമാക്കാൻ...

Read More >>
കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി: മണിക്കൂറുകളുടെ ശ്രമഫലമായി തളച്ചു

Apr 2, 2026 08:59 AM

കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി: മണിക്കൂറുകളുടെ ശ്രമഫലമായി തളച്ചു

കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആന ഭീതി പരത്തി: മണിക്കൂറുകളുടെ ശ്രമഫലമായി...

Read More >>
Top Stories

News Roundup

GCC News