ന്യൂഡൽഹി: വിമാനങ്ങളിൽ 60 ശതമാനം സീറ്റുകൾ യാത്രക്കാർക്ക് സൗജന്യമായി തിരഞ്ഞെടുക്കാൻ അവസരമൊരുക്കണമെന്ന മുൻ ഉത്തരവ് കേന്ദ്ര സർക്കാർ മരവിപ്പിച്ചു. ആകെ സീറ്റുകളുടെ 60 ശതമാനമെങ്കിലും അധിക നിരക്കില്ലാതെ നൽകണമെന്നായിരുന്നു നേരത്തെയുള്ള നിർദ്ദേശം. എന്നാൽ വിമാന ഇന്ധനത്തിന്റെ (ATF) വില വർദ്ധനവും വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് ഉയർന്നതും പരിഗണിച്ചാണ് ഈ തീരുമാനം പുനഃപരിശോധിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം തീരുമാനിച്ചത്.
യാത്രക്കാർക്ക് ന്യായമായ രീതിയിൽ സീറ്റുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാർച്ച് 18-നാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (DGCA) ഈ നിർദ്ദേശം നൽകിയത്. ഏപ്രിൽ 20 മുതൽ ഇത് പ്രാബല്യത്തിൽ വരാനിരിക്കുകയായിരുന്നു.
എന്നാൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസും (FIA) ആകായ എയറും (Akasa Air) നൽകിയ പരാതികളെത്തുടർന്ന് ഈ നീക്കം താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. നിലവിൽ വിമാനങ്ങളിൽ ഏകദേശം 20 ശതമാനം സീറ്റുകൾ മാത്രമാണ് അധിക തുക നൽകാതെ തിരഞ്ഞെടുക്കാൻ സാധിക്കുന്നത്. ബാക്കിയുള്ള സീറ്റുകൾക്ക് വലിപ്പവും സ്ഥലവും അനുസരിച്ച് 200 രൂപ മുതൽ 2,100 രൂപ വരെ അധികമായി നൽകേണ്ടി വരുന്നുണ്ട്. കൂടുതൽ സീറ്റുകൾ സൗജന്യമായി നൽകാൻ നിർദ്ദേശിച്ചത് യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് കരുതപ്പെട്ടിരുന്നു.
സീറ്റ് സെലക്ഷൻ ചാർജുകൾ ഉൾപ്പെടെയുള്ള അധിക നിരക്കുകളെക്കുറിച്ച് യാത്രക്കാരിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു സർക്കാരിന്റെ ആദ്യത്തെ നീക്കം. എന്നാൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു. ഇതോടെ വിമാനയാത്രക്കാർക്ക് സൗജന്യമായി സീറ്റ് തിരഞ്ഞെടുക്കാനുള്ള അവസരം ഇനിയും നീളും.
Seat reservation facility in flights

_(30).jpeg)
_(30).jpeg)

.png)


.png)
_(30).jpeg)

.png)


.png)

.jpeg)
.png)
.jpeg)





















