തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ 9 പൊലീസുകാർക്കും വധശിക്ഷ; അപൂർവങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതി

തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിൽ 9 പൊലീസുകാർക്കും വധശിക്ഷ; അപൂർവങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതി
Apr 7, 2026 10:14 AM | By sukanya

ചെന്നൈ: തൂത്തുക്കുടി സാത്തൻകുളം കസ്റ്റഡിക്കൊലയിൽ ഒമ്പത് പൊലീസുകാർക്കും വധശിക്ഷ. മധുര ജില്ലാ കോടതിയുടേതാണ് ഉത്തരവ്. അപൂർവങ്ങളിൽ അപൂർവ്വമായ കേസ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഭാവിയിൽ കസ്റ്റഡിക്കൊലകൾ സംഭവിക്കാതിരിക്കാനുള്ള താക്കീത് ആയി ശിക്ഷ മാറണമെന്നും കോടതി പറഞ്ഞു.

ജീവപര്യന്തം ശിക്ഷ പര്യാപ്തമല്ലെന്നും എല്ലാവരും ഒരുപോലെ കുറ്റക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടുതൽ ഉപദ്രവിച്ചത് ആര് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഒരു ഇൻസ്‌പെക്ടർ, രണ്ട് സബ് ഇൻസ്‌പെക്ടർമാർ, രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ, 4 കോൺസ്റ്റബിൾമാർ എന്നിവർക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കസ്റ്റഡിക്കൊലയ്ക്ക് നേതൃത്വം നൽകിയ ഇൻസ്‌പെക്ടർ ശ്രീധറിന് വിവിധ വകുപ്പുകളിൽ 2 വധശിക്ഷയും 84 ലക്ഷം രൂപ പിഴയുമാണ് ഉത്തരവിൽ പറയുന്നത്.

2020 ജൂണിലാണ് സംഭവം. കോവിഡ് സമയത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് കട തുറന്നതിന് കസ്റ്റഡിയിലായ തടിവ്യാപാരി ജയരാജനും മകന്‍ ബനിക്സുമാണ് പൊലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തിൽ കൊല്ലപ്പെട്ടത്. കൊവിഡ് ലോക്ഡൗണിൽ കട അടച്ചില്ലെന്ന് ആരോപിച്ചാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വ്യാപാരികളായ ഇവരെ രാത്രി മുഴുവന്‍ പ്രതികളായ പൊലീസുകാർ സ്റ്റേഷനിലിട്ട് മൃഗീയമായി മര്‍ദിച്ചു. മൂന്നാം മുറ പ്രയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

chennai

Next TV

Related Stories
ശബരിമലയിലെ യുവതി പ്രവേശന വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാർ

Apr 7, 2026 11:03 AM

ശബരിമലയിലെ യുവതി പ്രവേശന വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാർ

ശബരിമലയിലെ യുവതി പ്രവേശന വിധി തെറ്റെന്ന് കേന്ദ്ര...

Read More >>
വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി

Apr 7, 2026 10:59 AM

വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി

വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകൻ...

Read More >>
കാത്തിരിപ്പിന് വിരാമം: പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം പൊതുജനങ്ങൾക്കായി തുറന്നു

Apr 7, 2026 10:39 AM

കാത്തിരിപ്പിന് വിരാമം: പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം പൊതുജനങ്ങൾക്കായി തുറന്നു

കാത്തിരിപ്പിന് വിരാമം: പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം പൊതുജനങ്ങൾക്കായി...

Read More >>
മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

Apr 7, 2026 10:00 AM

മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

മെത്താംഫിറ്റമിനുമായി യുവാവ്...

Read More >>
ചരിത്രം കുറിച്ച് നാസയുടെ അർടെമിസ് ടു

Apr 7, 2026 08:34 AM

ചരിത്രം കുറിച്ച് നാസയുടെ അർടെമിസ് ടു

ചരിത്രം കുറിച്ച് അർടെമിസ് ടു...

Read More >>
താത്കാലിക വെടിനിര്‍ത്തലിനായി യുഎസ് മുന്നോട്ട് വെച്ച നിര്‍ദേശം തള്ളി ഇറാന്‍

Apr 7, 2026 07:00 AM

താത്കാലിക വെടിനിര്‍ത്തലിനായി യുഎസ് മുന്നോട്ട് വെച്ച നിര്‍ദേശം തള്ളി ഇറാന്‍

താത്കാലിക വെടിനിര്‍ത്തലിനായി യുഎസ് മുന്നോട്ട് വെച്ച നിര്‍ദേശം തള്ളി...

Read More >>
Top Stories










News Roundup