ഇടുക്കി :ഇടുക്കി തട്ടേക്കണ്ണിയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 യാത്രക്കാർക്ക് പരുക്കേറ്റു. ബസിന് പിന്നിൽ ലോറി വന്നിടിച്ചതിനെ തുടർന്നാണ് ബസ് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് ബസിൽ ആകെ 41 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അപകടത്തിൽ പരുക്കേറ്റ ബസ് ഡ്രൈവറുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റ മറ്റ് 16 യാത്രക്കാരുടെ നില നിലവിൽ ഗുരുതരമല്ല. അപകടത്തിന് പിന്നാലെ ബസിനുള്ളിൽ കുടുങ്ങിയ എല്ലാ യാത്രക്കാരെയും നിലവിൽ പുറത്തെത്തിച്ചിട്ടുണ്ട്. പരുക്കേറ്റവരെ കോതമംഗലത്തെയും ചെറുതോണിയിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ നിലവിൽ കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
Idukki















.jpeg)
.jpeg)




















