‘തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണം’; പിണറായി വിജയനെതിരെ ഒളിയമ്പുമായി പി കെ ശ്രീമതി

‘തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണം’; പിണറായി വിജയനെതിരെ ഒളിയമ്പുമായി പി കെ ശ്രീമതി
May 19, 2026 01:50 PM | By Remya Raveendran

ന്യൂഡല്‍ഹി: പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് പിണറായി വിജയനെതിരെ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തില്‍ ഒളിയമ്പുമായി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണമെന്നായിരുന്നു പ്രതികരണം. ഏതെങ്കിലും ഒരു വ്യക്തിയെ തകര്‍ക്കുക എന്നതല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരുത്തുമ്പോള്‍ അംഗീകരിക്കുകയെന്നതാണെന്നും അവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.പിണറായി തിരുത്തണം എന്നാണോയെന്ന ചോദ്യത്തിന് പിണറായി തിരുത്തണം എന്ന് പറയാന്‍ താന്‍ ആളല്ലെന്നായിരുന്നു മറുപടി. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ തിരുത്താന്‍ കഴിയില്ല. കമ്മിറ്റികളാണ് തിരുത്തല്‍ നിര്‍ദേശിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.ശൈലജയെ ചാവേർ ആക്കിയതല്ലെന്നും ജില്ലാ കമ്മിറ്റിയിലെ സഖാക്കളുടെ വിമർശനം അടിസ്ഥാന രഹിതമാണെന്നും അവർ കൂട്ടിച്ചേർത്തു. സഖാക്കൾ കാര്യങ്ങൾ മനസിലാക്കണം. പേരാവൂരിൽ സക്കീർ ഹുസൈന്റെ പേരായിരുന്നു ആദ്യം വന്നത്. മണ്ഡലം പിടിച്ചെടുക്കുക ആയിരുന്നു ആത്യന്തികമായ ലക്ഷ്യം. പാർട്ടി ശൈലജയെ ഒതുക്കി എന്ന വിമർശനം ശരിയല്ലെന്നും അവർ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ടത് നാണംകെട്ട തോല്‍വിയാണെന്ന് കഴിഞ്ഞ ദിവസം പി കെ ശ്രീമതി പറഞ്ഞിരുന്നു. തോല്‍വി പഠിക്കുമെന്നും തോല്‍ക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ശ്രീമതി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും തോല്‍വിയുടെ ഉത്തരവാദിത്വം ഒരാള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നമായിരുന്നു കഴിഞ്ഞ ദിവസം പറഞ്ഞത്.

Pksreemathi

Next TV

Related Stories
കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

May 19, 2026 02:50 PM

കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ...

Read More >>
സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി; മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷന്‍

May 19, 2026 02:47 PM

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി; മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷന്‍

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി; മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍...

Read More >>
‘പ്രതിപക്ഷ ഉപനേതൃസ്ഥാനം അര്‍ഹതപ്പെട്ടത്’; ആവര്‍ത്തിച്ച് സിപിഐ

May 19, 2026 02:35 PM

‘പ്രതിപക്ഷ ഉപനേതൃസ്ഥാനം അര്‍ഹതപ്പെട്ടത്’; ആവര്‍ത്തിച്ച് സിപിഐ

‘പ്രതിപക്ഷ ഉപനേതൃസ്ഥാനം അര്‍ഹതപ്പെട്ടത്’; ആവര്‍ത്തിച്ച്...

Read More >>
ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

May 19, 2026 02:24 PM

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ...

Read More >>
‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

May 19, 2026 02:10 PM

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ....

Read More >>
കണ്ണൂരിൽ പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു

May 19, 2026 12:39 PM

കണ്ണൂരിൽ പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു

കണ്ണൂരിൽ പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു...

Read More >>
Top Stories

News Roundup

Entertainment News