സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി; മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷന്‍

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി; മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷന്‍
May 19, 2026 02:47 PM | By Remya Raveendran

തിരുവനന്തപുരം :   സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി. മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷനാകും. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലാണ് കണ്‍വീനര്‍. സിഡിഎസ് ഡയറക്ടര്‍ ഡി.വീരമണി, മുന്‍ സിഡിഎസ് ഡയറക്ടര്‍ ഡി.നാരായണ എന്നിവര്‍ സമിതി അംഗങ്ങളാകും.സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയെ പറ്റി ധവളപത്രമിറക്കുമെന്നത് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫിന്റെ പ്രഖ്യാപനമാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്നലെയും അതേപ്പറ്റിയുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നു. സര്‍ക്കാരിന്റെ ധനസ്ഥിതി അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു. ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം കാര്യവും ഇതില്‍ വന്നിട്ടുണ്ടെന്നാണ് വിവരം. ഈ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. നാലംഗ സമിതി എത്രയും വേഗം ദൗത്യം പൂര്‍ത്തീകരിക്കണമെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം.അതേസമയം, ഇന്ന് കിഫ്ബി മേധാവി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതല വഹിക്കുന്ന മിനി ആന്റണിയും ഉന്നത ഉദ്യോഗസ്ഥരുമാണ് മുഖ്യമന്ത്രിയെ കണ്ടത്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമഗ്ര അവലോകനം മുഖ്യമന്ത്രി നടത്തും.

Financialstatus

Next TV

Related Stories
കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

May 19, 2026 02:50 PM

കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ...

Read More >>
‘പ്രതിപക്ഷ ഉപനേതൃസ്ഥാനം അര്‍ഹതപ്പെട്ടത്’; ആവര്‍ത്തിച്ച് സിപിഐ

May 19, 2026 02:35 PM

‘പ്രതിപക്ഷ ഉപനേതൃസ്ഥാനം അര്‍ഹതപ്പെട്ടത്’; ആവര്‍ത്തിച്ച് സിപിഐ

‘പ്രതിപക്ഷ ഉപനേതൃസ്ഥാനം അര്‍ഹതപ്പെട്ടത്’; ആവര്‍ത്തിച്ച്...

Read More >>
ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

May 19, 2026 02:24 PM

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ...

Read More >>
‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

May 19, 2026 02:10 PM

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ....

Read More >>
‘തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണം’; പിണറായി വിജയനെതിരെ ഒളിയമ്പുമായി പി കെ ശ്രീമതി

May 19, 2026 01:50 PM

‘തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണം’; പിണറായി വിജയനെതിരെ ഒളിയമ്പുമായി പി കെ ശ്രീമതി

‘തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണം’; പിണറായി വിജയനെതിരെ ഒളിയമ്പുമായി പി കെ...

Read More >>
കണ്ണൂരിൽ പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു

May 19, 2026 12:39 PM

കണ്ണൂരിൽ പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു

കണ്ണൂരിൽ പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു...

Read More >>
Top Stories

News Roundup

Entertainment News