ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്
May 19, 2026 02:24 PM | By Remya Raveendran

കൊച്ചി:   ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ എ ഗ്രൂപ്പിന് അതൃപ്തി. ദേശീയ നേതാക്കളെ കണ്ട് അതൃപ്തി അറിയിച്ച് എ ഗ്രൂപ്പ്. കെസി വേണുഗോപാൽ ദീപാ ദാസ് മുൻഷി എന്നിവരെ ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് നേതാക്കൾ കണ്ടു. രാഹുൽ ഗാന്ധിയോടും സോണിയ ഗാന്ധിയോടും ഫോണിൽ അതൃപ്തി അറിയിച്ചു.നേതാക്കളെ നേരിൽ കാണാൻ അപ്പോയിന്മെന്റ് തേടി. ഉമ്മൻചാണ്ടിയുടെ ചിത്രം വെച്ച് വോട്ട് പിടിച്ചു. ചാണ്ടി ഉമ്മനെ അവസാന നിമിഷം വരെ മന്ത്രിസഭയിലേക്ക് പരിഗണിച്ചു. പിന്നീട് തഴഞ്ഞത് ഉമ്മൻചാണ്ടിയോടുള്ള അവഹേളനം. എ കെ ആൻറണിയും എഐസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചതായി വിവരം.അതെസമയം അവസാനനിമിഷം വരെ ഉയർന്നു കേട്ടിരുന്ന തന്റെ പേര് ഒടുവിൽ മന്ത്രിപ്പട്ടികയിൽ ഇല്ലാതെ പോയതിൽ ചാണ്ടി ഉമ്മൻ പരിഭവത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം മുതിർന്ന നേതാവ് എ കെ ആൻറണിയെ വീട്ടിലെത്തി കണ്ടു. അരമണിക്കൂറിലധികം ഇരുവരും സംസാരിച്ചു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം തന്നെ വേണം എന്നില്ലെന്ന് പിന്നീട് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.മറ്റ് സ്ഥാനങ്ങളെക്കാൾ വലിയ സ്ഥാനം തനിക്കുണ്ട്. കേരളത്തിന്റെ മകൻ എന്ന സ്ഥാനമാണ് തനിക്കുള്ളത്. ഇന്ന് സത്യപ്രതിജ്ഞ സമയത്ത് പിതാവിൻറെ പേര് പറഞ്ഞു ജനങ്ങൾ മുദ്രാവാക്യം വിളിക്കുന്നത് കേട്ടപ്പോൾ അത് തനിക്ക് ബോധ്യപ്പെട്ടുവെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

Chandyummansgroup

Next TV

Related Stories
കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

May 19, 2026 02:50 PM

കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ...

Read More >>
സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി; മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷന്‍

May 19, 2026 02:47 PM

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി; മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷന്‍

സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതി; മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍...

Read More >>
‘പ്രതിപക്ഷ ഉപനേതൃസ്ഥാനം അര്‍ഹതപ്പെട്ടത്’; ആവര്‍ത്തിച്ച് സിപിഐ

May 19, 2026 02:35 PM

‘പ്രതിപക്ഷ ഉപനേതൃസ്ഥാനം അര്‍ഹതപ്പെട്ടത്’; ആവര്‍ത്തിച്ച് സിപിഐ

‘പ്രതിപക്ഷ ഉപനേതൃസ്ഥാനം അര്‍ഹതപ്പെട്ടത്’; ആവര്‍ത്തിച്ച്...

Read More >>
‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

May 19, 2026 02:10 PM

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ....

Read More >>
‘തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണം’; പിണറായി വിജയനെതിരെ ഒളിയമ്പുമായി പി കെ ശ്രീമതി

May 19, 2026 01:50 PM

‘തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണം’; പിണറായി വിജയനെതിരെ ഒളിയമ്പുമായി പി കെ ശ്രീമതി

‘തിരുത്താന്‍ ബാധ്യസ്ഥരായവര്‍ തിരുത്തണം’; പിണറായി വിജയനെതിരെ ഒളിയമ്പുമായി പി കെ...

Read More >>
കണ്ണൂരിൽ പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു

May 19, 2026 12:39 PM

കണ്ണൂരിൽ പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു

കണ്ണൂരിൽ പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു...

Read More >>
Top Stories

News Roundup

Entertainment News