മഡിവാള ബലാത്സം​ഗ കേസ്; ഒന്നാം പ്രതി ഹൈനസ് അറസ്റ്റിൽ, പെൺകുട്ടിയുടെ പരാതിയിൽ മഡിവാള എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം

മഡിവാള ബലാത്സം​ഗ കേസ്; ഒന്നാം പ്രതി ഹൈനസ് അറസ്റ്റിൽ, പെൺകുട്ടിയുടെ പരാതിയിൽ മഡിവാള എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം
May 23, 2026 01:50 PM | By Remya Raveendran

ബെം​ഗളൂരു:  മഡിവാള ബലാത്സം​ഗ കേസിൽ ഒന്നാം പ്രതി ഹൈനസ് അറസ്റ്റിൽ. ഹൈനസിനെ പിടികൂടിയത് വയനാട്ടിൽ നിന്നാണെന്നാണ് സൂചന. പ്രതിയെ ബെം​ഗളൂരുവിൽ എത്തിച്ചിട്ടുണ്ട്. മഡിവാളയിൽ 20 വയസുളള മലയാളി പെൺകുട്ടിയെ ബലാത്സം​ഗം ചെ‌യ്ത കേസിലെ പ്രതിയാണ് ഹൈനസ്. കേരളത്തിൽ നിന്ന് കർണാടക പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഹൈനസിനെ അറസ്റ്റ് ചെയ്തുവെന്നാണാ കർണാടക പൊലീസ് വ്യക്തമാക്കുന്നത്. അതേ സമയം അറസ്റ്റ് എവിടെ നിന്നാണെന്നതിൽ വ്യക്തതയില്ല. വയനാട്ടിൽ നിന്നാണെന്ന സൂചന മാത്രമാണുള്ളത്. ഇന്നലെ തന്നെ വൈദ്യപരിശോധനക്ക് വിധേയരാക്കി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡ‍ിയിലാണുള്ളത്. കോടതിയിൽ ഹാജരാക്കിയതിന് ശേഷം മാത്രമേ ചോദ്യം ചെയ്യലിനായി വാങ്ങുമോ അതോ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുമോ എന്നതിൽ വ്യക്തത വരികയുള്ളൂ. മെയ് 12നാണ് മഡിവാളയിലെ താമസ സ്ഥലത്ത് വെച്ച് പെൺകുട്ടിയെ ഇയാൾ ബലാത്സം​ഗം ചെയ്യുന്നത്. മെയ് 13 ന് പരാതിയുമായി പെൺകുട്ടിയും സുഹൃത്തുക്കളും പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ മഡിവാള പൊലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ല, മാത്രമല്ല പെൺകുട്ടിയെ അപമാനിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തു. പ്രതി നേരിട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Madivalasexabusecase

Next TV

Related Stories
കൊട്ടിയൂരിൽ വൈശാഖ മഹോത്സവം നീരെഴുന്നള്ളത്ത് ദിവസം കർണാടകയിൽ നിന്നും ഭക്തജനങ്ങളുടെ വൻ ഒഴുക്ക്.

May 23, 2026 02:32 PM

കൊട്ടിയൂരിൽ വൈശാഖ മഹോത്സവം നീരെഴുന്നള്ളത്ത് ദിവസം കർണാടകയിൽ നിന്നും ഭക്തജനങ്ങളുടെ വൻ ഒഴുക്ക്.

കൊട്ടിയൂരിൽ വൈശാഖ മഹോത്സവം നീരെഴുന്നള്ളത്ത് ദിവസം കർണാടകയിൽ നിന്നും ഭക്തജനങ്ങളുടെ വൻ...

Read More >>
‘അഭിനയത്തിൽ തുടരണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല’; ജഗദീഷ്

May 23, 2026 02:21 PM

‘അഭിനയത്തിൽ തുടരണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല’; ജഗദീഷ്

‘അഭിനയത്തിൽ തുടരണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല’;...

Read More >>
‘പിണറായി വിജയൻ MLA സ്ഥാനം രാജി വയ്ക്കണം’: CPIM പാറശാല ഏരിയ കമ്മിറ്റി

May 23, 2026 02:08 PM

‘പിണറായി വിജയൻ MLA സ്ഥാനം രാജി വയ്ക്കണം’: CPIM പാറശാല ഏരിയ കമ്മിറ്റി

‘പിണറായി വിജയൻ MLA സ്ഥാനം രാജി വയ്ക്കണം’: CPIM പാറശാല ഏരിയ...

Read More >>
പവർ കട്ടില്ല, പവർ ഫെയിലിയർ ഉണ്ട്'; ജനങ്ങൾ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

May 23, 2026 01:34 PM

പവർ കട്ടില്ല, പവർ ഫെയിലിയർ ഉണ്ട്'; ജനങ്ങൾ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

പവർ കട്ടില്ല, പവർ ഫെയിലിയർ ഉണ്ട്'; ജനങ്ങൾ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി...

Read More >>
തൃശ്ശൂരിൽ ഇടഞ്ഞ ആനയെ തളച്ചു

May 23, 2026 01:32 PM

തൃശ്ശൂരിൽ ഇടഞ്ഞ ആനയെ തളച്ചു

തൃശ്ശൂരിൽ ഇടഞ്ഞ ആനയെ...

Read More >>
മന്ത്രി സണ്ണി ജോസഫിന് കണ്ണൂർ ഡി.സി സി യിൽ സ്വീകരണം

May 23, 2026 12:48 PM

മന്ത്രി സണ്ണി ജോസഫിന് കണ്ണൂർ ഡി.സി സി യിൽ സ്വീകരണം

മന്ത്രി സണ്ണി ജോസഫിന് കണ്ണൂർ ഡി.സി സി യിൽ...

Read More >>
Top Stories

News Roundup

Entertainment News