സംസ്ഥാനത്ത് മഴ ശക്തമാകും . 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ ശക്തമാകും . 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Jun 5, 2026 08:37 AM | By sukanya

തിരുവനന്തപുരം: കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ ശക്തമായി. 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്

സാധാരണയേക്കാൾ മൂന്ന് ദിവസം വൈകിയാണ് ഇത്തവണ തെക്ക്-പടിഞ്ഞാറൻ കാലവർഷം കേരളാ തീരം തൊട്ടത്. ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. എല്ലാ ജില്ലകളിലും നാല് ദിവസത്തേക്ക് മഴ മുന്നറിയിപ്പുണ്ട്. നാളെ 11 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് വരെയുള്ള ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നാളെ പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Rain

Next TV

Related Stories
മാനസികമായി പീഡിപ്പിച്ചെന്ന പിജി വിദ്യാര്‍ത്ഥികളുടെ പരാതി; കോഴിക്കോട് മെഡിക്കൽ കോളേജ് അധ്യാപകർക്ക് സ്ഥലംമാറ്റം

Jun 5, 2026 09:48 AM

മാനസികമായി പീഡിപ്പിച്ചെന്ന പിജി വിദ്യാര്‍ത്ഥികളുടെ പരാതി; കോഴിക്കോട് മെഡിക്കൽ കോളേജ് അധ്യാപകർക്ക് സ്ഥലംമാറ്റം

മാനസികമായി പീഡിപ്പിച്ചെന്ന പിജി വിദ്യാര്‍ത്ഥികളുടെ പരാതി; കോഴിക്കോട് മെഡിക്കൽ കോളേജ് അധ്യാപകർക്ക്...

Read More >>
മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം മൂന്നുപേർ മരിച്ചു

Jun 5, 2026 09:06 AM

മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം മൂന്നുപേർ മരിച്ചു

മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചുകയറി; ദമ്പതികള്‍ അടക്കം...

Read More >>
വനിത ഐ.ടി.ഐ പ്രവേശനം

Jun 5, 2026 05:44 AM

വനിത ഐ.ടി.ഐ പ്രവേശനം

വനിത ഐ.ടി.ഐ...

Read More >>
മാസപ്പടി കേസ്: നിർണായക നീക്കവുമായി ഇഡി

Jun 5, 2026 05:14 AM

മാസപ്പടി കേസ്: നിർണായക നീക്കവുമായി ഇഡി

മാസപ്പടി കേസ്: നിർണായക നീക്കവുമായി...

Read More >>
താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം

Jun 4, 2026 09:58 PM

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക്...

Read More >>
തിരുവോണം ആരാധനയ്ക്ക് കൊട്ടിയൂർ ഒരുങ്ങുന്നു

Jun 4, 2026 05:21 PM

തിരുവോണം ആരാധനയ്ക്ക് കൊട്ടിയൂർ ഒരുങ്ങുന്നു

തിരുവോണം ആരാധനയ്ക്ക് കൊട്ടിയൂർ...

Read More >>
Top Stories










News Roundup






GCC News






Entertainment News