തിരുവനന്തപുരം : സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഇന്ദിരാ ഗാരന്റിയുടെ ഭാഗമായി നടപ്പാക്കുന്ന സൗജന്യയാത്രാ പദ്ധതിക്ക് ‘പ്രിയദർശിനി’ എന്ന പേരു നൽകാനും തീരുമാനിച്ചു. പ്രായം, വരുമാനം തുടങ്ങി മാനദണ്ഡങ്ങളൊന്നുമില്ലാതെയാണ് സൗജന്യയാത്ര അനുവദിക്കുന്നത്.
കെഎസ്ആർടിസിയു: ടെ വരുമാനം വർധിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കിയ ശേഷം സൗജന്യയാത്രയുടെ രണ്ടാംഘട്ടം ആറുമാസത്തിനു ശേഷം ആലോചിക്കുമെന്നു മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു
Content Highlight: Thiruvananthapuram














.jpeg)






















