തിരുവനന്തപുരം : തിരുവനന്തപുരംത്ത് അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി വെയിറ്റിംഗ് ഷെഡിലേക്കും മറ്റ് വാഹനങ്ങളിലും ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ യാത്രക്കാരനാണ് മരിച്ചത്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.അപകടത്തിൽ കെഎസ്ആർടി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം അമരവിള ചെക്ക്പോസ്റ്റിന് സമീപം ഇന്ന് രാവിലെ 8:15 ഓടെയാണ് അപകടം. കെഎസ്ആർടിസി വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറിയതിന് പിന്നാലെ മറ്റൊരു ബസുമായും കാറുമായും കൂട്ടിയിടിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയും പോലീസും ചേർന്നാണ് കാറിനുള്ളിൽ കുടുങ്ങികിടന്ന ആളെ പുറത്തെടുത്തത്.
Content Highlight: Thiruvananthapuram

.jpeg)
.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)
.jpeg)


.jpeg)


.jpeg)























