കണ്ണൂർ: ലോകകപ്പ് ഫുട്ബോൾ ആവേശത്തെ വരവേൽക്കാനും കണ്ണൂർ ജില്ലയിൽ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കണ്ണൂർ ജില്ലാ സ്പോർട് കൺസിലിൻ്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെയും കണ്ണൂർ പ്രസ് ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഫാൻ കപ്പ്' ഫുട്ബോൾ മത്സരത്തിൽ അർജൻ്റീനിയൻ ജേഴ്സിയണിഞ്ഞ കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ക്യാപ്റ്റനായ ടീമിനെ 2 നെതിരെ 4 ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീലിനായി കളത്തിലിറങ്ങിയകലക്ടർ പി. വിഷ്ണു രാജ് ക്യാപ്റ്റനായ ഇലവൻ ചാമ്പ്യൻമാരായി.
ജേതാക്കൾക്കായി ജയചന്ദ്രൻ ,പി .പി ബിനീഷ് , കലക്ടർ പി.വിഷ്ണു രാജ് ,സി.കെ വിനീത് ,എന്നിവരും കമ്മീഷണർ ഇലവന് വേണ്ടി ബിനീഷ് കിരൺ , വിപിൻ ദാസ് എന്നിവർ ഗോളുകൾ നേടി.,.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിലും കായിക മേഖലയോടുള്ള താല്പര്യം പങ്കുവെക്കുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സെലിബ്രിറ്റികളുടെയും ഈ സൗഹൃദ മത്സരം ജില്ലയിലെ ഫുട്ബോൾ പ്രേമികൾക്ക് വലിയൊരു കാഴ്ചവിരുന്നായി'
കളിമൈതാനത്ത് ആവേശം നിറയ്ക്കാൻ കണ്ണൂർ ജില്ലാ കലക്ടർ പി വിഷ്ണു രാജ് ഐ.എ.എസ് സിറ്റി പോലീസ് കമ്മീഷണർ പി നിതിൻ രാജ് ഐ.പി.എസ് . ജില്ലയിലെ ജനപ്രതിനിധികളായ കെ.വി സുമേഷ് എം.എൽ.എ ,വി.കെ സനോജ് എം.എൽ.എ , ടി.ഒ മോഹനൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനോയ് കുര്യൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി.എം അഖിൽ, , തലശ്ശേരി എ.എസ് പി ഡോ.നന്ദഗോപൻ ഐ പി എസ് ഫുട്ബോൾ താരങ്ങളായ .സി.കെ വിനീത്, ബിനീഷ് കിരൺ, റിനോ ആൻറ്റോ , സിനിമാതാരം സന്തോഷ് കീഴാറ്റൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെയും ജില്ലാ സ്പോർട്സ് കൺസിലിൻ്റെയും പ്രസ് ക്ലബിനെയും ഭാഗമായ മുൻകാല താരങ്ങൾ തുടങ്ങിയവർ മത്സരത്തിൽ പങ്കെടുത്തു.
Content Highlight: Kannur

.jpeg)
.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)
.jpeg)


.jpeg)


.jpeg)























